2018-07-19 19:14:00

പോള്‍ ആറാമന്‍ പാപ്പായും ഓസ്ക്കര്‍ റൊമേരോയും വിശുദ്ധപദത്തിലേയ്ക്ക്


ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി – വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും മറ്റു ഏഴു വാഴ്ത്തപ്പെട്ടവുരം വിശുദ്ധപദത്തിലേയ്ക്ക്.
 
വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള കണ്‍സിസ്ട്രി :
ജൂലൈ 19-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സംഗമിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസമ്മേളനത്തില്‍വെച്ചാണ് (Consistory) വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവരുടെ പേരുവിവരം പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത്. 14 ഒക്ടോബര്‍ 2018 ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പൊതുവേദിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും ആഗോളസഭയിലെ ഏഴു വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതെന്നും കണ്‍സിസ്ട്രിയില്‍ തീരുമാനമുണ്ടായി.
    
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവര്‍ :
1. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ, ഇറ്റലിയില്‍ ബ്രേഷ്യ സ്വദേശി
2. ഏല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ,
3. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ,
4. ഇ‌ടവകവൈദികനും ഇറ്റലിക്കാരനുമായ വാഴ്ത്തപ്പെട്ട ഫ്രാന്‍ചേസ്കോ സ്പിനേലി.
അദ്ദേഹംപരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകര്‍ എന്ന സന്ന്യാസ സഭാസ്ഥാപകന്‍.
5. ഇറ്റലിക്കാരനായ രൂപതാവൈദികന്‍, വിന്‍ചേന്‍സോ റൊമാനോ,
6. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും
കന്യകയുമായ വാഴ്ത്തപ്പെട്ട മരിയ ക്യതറീന്‍ കാസ്പര്‍.
7. വിശുദ്ധ കൊച്ചുത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ -
സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസസഭയുടെ സ്ഥാപക. 








All the contents on this site are copyrighted ©.