2018-07-18 20:05:00

നെല്‍സണ്‍ മണ്ടേല ദിനവും ജനന്മശതാബ്ദിയും!


യുഎന്‍ ആചരിക്കുന്ന നെല്‍സണ്‍ മണ്ടേല ദിനമാണ് ജൂലൈ 18!
ഐക്യാരാഷ്ട്ര സംഘടന മണ്ടേല ദിനം ആചരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ പ്രഥമ കറുത്ത പ്രസിഡന്‍റിന്‍റെ ജൂലൈ 18-ലെ ജന്മദിനത്തിലാണ്.

ആഫ്രിക്ക ഭൂഖണ്ഡത്തിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ മണ്ടേല ബന്ധിയാക്കപ്പെടുകയും 27 വര്‍ഷക്കാലം തടങ്കലില്‍ പാര്‍ക്കുകയും ചെയ്തു. 1994-ല്‍ ജയില്‍മോചിതനായ മണ്ടേല, ജനായത്ത തിരഞ്ഞെടുപ്പിലൂടെ ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്‍റായി. നീതിയുടെയും സമത്വത്തിന്‍റെ പ്രയോക്താവും പ്രവാചകനുമായിരുന്നു മണ്ടേല. ഇന്നും ലോകത്തെ പ്രചോദിപ്പിക്കുന്ന – ധീരവും കരുണാര്‍ദ്രവുമായ ജീവിതമാതൃയാണ് നെല്‍സണ്‍ മണ്ടേല.

ആഫ്രിക്കയില്‍ മാത്രമല്ല, ലോകത്തെവിടെയും ഇന്നും സമത്വത്തിനും മനുഷ്യാന്തസ്സിനും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമ്പോള്‍ ‘മഡീബാ’ എന്ന ഓമനപ്പേരുള്ള നെല്‍സണ്‍ മണ്ടേല സമാധാനവഴികളില്‍ ജീവചൈതന്യമേകട്ടെ!








All the contents on this site are copyrighted ©.