2018-07-18 19:31:00

ആയിരം വഴികളിലൂടെ : ഇറ്റലിയിലെ യുവജനങ്ങള്‍ റോമില്‍ സംഗമിക്കും


യുവജനങ്ങള്‍ക്കായുള്ള സിനഡു സമ്മേളനത്തിന് ഒരുക്കമായി ഒരു ആത്മീയ തീര്‍ത്ഥാടനം.
ആഗസ്റ്റ് 3-ന് തുടങ്ങി 11, 12 ശനി ഞായര്‍ ദിവസങ്ങളില്‍ റോമില്‍ സംഗമിക്കും. ഒക്ടോബര്‍ 2018-ല്‍ വത്തിക്കാനില്‍ സംഗമിക്കാന്‍ പോകുന്ന യുവജനങ്ങള്‍ക്കുവേണ്ടിയുള്ള സിനഡിന് ഒരുക്കമായിട്ടാണ് യുവജനങ്ങള്‍ തീര്‍ത്ഥാടനവഴികളിലൂടെ റോമാനഗരത്തിലേയ്ക്ക് പുറപ്പെടുന്നത്

ആഗസ്റ്റ് മാസത്തിന്‍റെ ആദ്യവാരത്തില്‍ - ആഗസ്റ്റ് 3-മുതലാണ് ഇറ്റലിയിലെ 200 കത്തോലിക്കാ രൂപതകളില്‍നിന്ന് യുവതീയുവാക്കള്‍ തീര്‍ത്ഥാടനമായി റോമിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്നത്. ആഗസ്റ്റ് 11-Ɔο തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് യുവജനങ്ങള്‍ റോമിലെ ചിര്‍ക്കോ മാക്സിമോ സ്റ്റേഡിയത്തില്‍ സംഗമിക്കും. 50,000 യുവജനങ്ങള്‍ക്കൊപ്പം
100 മെത്രാന്മാരും ധാരാളം വൈദികരും സന്ന്യസ്തരും പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

ആഗസ്റ്റ് 12  ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് യുവജനങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിക്കും. ഇറ്റലിയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിന്‍റെ അന്ത്യത്തില്‍... പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ചത്വരത്തില്‍ സമ്മേളിച്ച യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. അവരെ പ്രേഷിതദൗത്യം ഏല്പിക്കുന്ന പാപ്പാ, പനാമയിലെ‍ യുവജനസംഗമത്തിന്‍റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിച്ച് യുവജനങ്ങളെ ആശീര്‍വ്വദിക്കും.. അതോടെയാണ് “ആയിരം വഴികളിലൂടെ...!”  Per mille strade യുവജന പരിപാടി സമാപിക്കുന്നത്.
All the contents on this site are copyrighted ©.