2018-07-16 19:12:00

അജപാലന മേഖലയില്‍ വൈദികര്‍ ക്ലേശിക്കുമ്പോള്‍


അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്താന്‍...

വൈദികര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ ഏറെ ആശങ്കപ്പെടുന്നുണ്ട്!കഴിവുകളും കുറവുകളുമുള്ള വൈദികര്‍ ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.ഇത്രയേറെ ജോലിചെയ്യുന്നവര്‍ നിരാശയുണ്ടാകുമ്പോള്‍ തളര്‍ന്നുപോകരുത്. ഓര്‍ക്കുക! ജനങ്ങള്‍ അവരുടെ വൈദികരെ സ്നേഹിക്കുന്നു,  അവരുടെ ശുശ്രൂഷ ആവശ്യമാണ്, അവരില്‍ വിശ്വാസമിര്‍പ്പിക്കുന്നു.അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്താന്‍ ഇടയാക്കണേ... എന്നു പ്രാര്‍ത്ഥിക്കാം.
All the contents on this site are copyrighted ©.