2018-07-13 10:00:00

സംരക്ഷിക്കപ്പെടേണ്ട ഗോത്രവര്‍ഗ്ഗക്കാര്‍ ലാറ്റിനമേരിക്കന്‍ നീക്കങ്ങള്‍...!


തദ്ദേശ ജനതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒത്തുചേരുന്നു.


പെറുവില്‍ പുവെര്‍ത്തോ മല്‍ദൊനാദോയില്‍  ജൂലൈ 11-നായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ തദ്ദേശജനതകളെ സംരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ മാനിക്കാനുമുള്ള സംഘടിതമായ നീക്കം Pan-Amazon Ecclesial Network (Repam) പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നത്.

ബ്രസീല്‍, എക്വദോര്‍, പെറു, കൊളംമ്പിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും, തദ്ദേശജനതകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്ന്യസ്തരുടെയും അല്‍മായരുമായരുടെയും സംഘടനകള്‍, തദ്ദേശസംസ്ക്കാരങ്ങളെക്കുറിച്ച് പഠിക്കുന്നവര്, തദ്ദേശജനതകളുടെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. പെറുവില്‍ പുവേര്‍ത്തോ മള്‍ദൊനാദോ എന്ന ആമസോണ്‍ പ്രവിശ്യയിലെ സഭാ സ്ഥാപനങ്ങളുടെ കൂട്ടായ്മാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ള തദ്ദേശജനതകളുടെ സംരക്ഷണത്തിനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നത്.

അങ്ങേയ്ക്കു സ്തുതി! Laudato Si’! എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം തദ്ദേശജനതയെക്കുറിച്ചു നല്കുന്ന ആഹ്വാനം ഉള്‍ക്കൊണ്ടാണ് തദ്ദേശജനതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്കെതിരായി നടമാടുന്ന അനീതിയും പീഡനങ്ങളും ഇല്ലാതാക്കാനും സംഘടിതമായ നീക്കം തുടങ്ങിയത്. പെറു അപ്പസ്തോലിക സന്ദര്‍ശന വേളയില്‍ (ജനുവരി 2018) ആമസോണിയന്‍ സമൂഹത്തോടൊപ്പം പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിച്ചും, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും പീഡിത സമൂഹത്തോട് പത്രോസിന്‍റെ പിന്‍ഗാമി കാണിച്ച സഹാനുഭാവവും, അവരുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കാനും, അവരെ ചൂഷണങ്ങളില്‍നിന്ന് മോചിക്കാനുമുള്ള ഉറച്ച നിലപാടും നീക്കവുമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ആകമാന ആമസോണ്‍ സഭാശൃംഖല –റീപാം... എന്ന സംഘനയ്ക്ക് - Pan-Amazon Ecclesial Network (Repam)മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത്.
All the contents on this site are copyrighted ©.