2018-07-04 19:28:00

സഭയിലെ സന്ന്യാസിനികളുടെ പ്രതിച്ഛായ


സഭയിലെ സന്ന്യാസിനികളുടെ പ്രതിച്ഛായ – “Ecclesia Sponsae  Imago” 
ആഗോള സഭയിലെ സമര്‍പ്പിതരായ സ്ത്രീകള്‍ക്കുള്ള കാലികവും നവവുമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

ജൂലൈ 4-Ɔο തിയതി ബുധനാഴ്ച രാവിലെയാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ഹൊസ്സേ റോഡ്രിക്സ് കര്‍ബാലോ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മുന്‍പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോ ബ്രാ ദേ ആവിസ് ഒപ്പുവച്ചിട്ടുള്ള നിര്‍ദ്ദേശരൂപേണയുള്ള പ്രബോധനം സന്ന്യാസിനിമാരുടെ സഭയിലെ സമര്‍പ്പണത്തെ മെച്ചപ്പെടുത്താനും ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാന്‍ സഹായകമാണെന്നും പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ കര്‍ബാലോ ആമുഖമായി പ്രസ്താവിച്ചു.

സഭയിലെ സമര്‍പ്പിതരുടെ പ്രതിച്ഛായ "Ecclesia Sponsae Imago"  എന്ന പ്രബോധനത്തിന് ആമുഖവും ഉപസംഹാരവുംകൂടാതെ 3 അദ്ധ്യായങ്ങളാണുള്ളത് :

1. സന്ന്യാസിനിമാരുടെ ജീവിതതിരഞ്ഞെടുപ്പും, സാക്ഷ്യവും,
2. പ്രാദേശിക അന്തര്‍ദേശിയ സഭകളില്‍ സന്ന്യാസിനീ സമൂഹങ്ങളുടെ ഘടനയും പ്രവര്‍ത്തനരീതിയും,
3. സന്ന്യാസിനികളുടെ രൂപീകരണം - സമര്‍പ്പണത്തിനു മുന്‍പും അതിനുശേഷവും.

സഭയുടെ നവമായ ഈ പ്രബോധനം ഇപ്പോള്‍ സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് ഭാഷകളില്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.