2018-07-03 19:23:00

ബാരിയിലൊരു സഭൈക്യ സമാധാനസംഗമം


തെക്കെ ഇറ്റലിയിലെ ബാരിയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം  :

ബാരിയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന സന്ദര്‍ശനം സമാധാനത്തിനു യാത്രയാണെന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ഡ് കോഹ് പ്രസ്താവിച്ചു.

ജൂലൈ 7-Ɔο തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് സമാധാനദൗത്യവുമായി തെക്കെ ഇറ്റലിയിലെ ബാരി നഗരത്തില്‍ എത്തുന്നത്. മദ്ധ്യധരണയാഴിയോടു തോളുരുമ്മിക്കിടക്കുന്ന ഇറ്റലിയുടെ തെക്കന്‍ പ്രവിശ്യയാണ് ബാരി. യോറോപ്യന്‍കാരല്ലാത്ത ധാരളം കുടിയേറ്റക്കാര്‍ സമുദ്രമാര്‍ഗ്ഗം എത്തിപ്പറ്റുന്ന ഇടവും, അതിനാല്‍ത്തന്നെ സാമൂഹികതിന്മകള്‍ തലപൊക്കുന്നതും അതിക്രമങ്ങള്‍ പൊന്തിവരുന്നതുമായ കേന്ദ്രവുമാണിത്. അതിനാലാണ് സമാധാനത്തിനുള്ള സഭൈക്യ പ്രാര്‍ത്ഥനാവേദിയായി പാപ്പാ ഫ്രാന്‍സിസ് ബാരി തിരഞ്ഞെടുത്തിരിക്കുന്നത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ കോഹ് വ്യക്തമാക്കി.

മധ്യപൂര്‍വ്വദേശത്ത് വിശിഷ്യ ഇപ്പോള്‍ ഇറാക്കില്‍ ക്രൈസ്തവര്‍ക്കെതിരെ നടമാടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതി വരുത്തണേയെന്നു പ്രാര്‍ത്ഥിക്കയുമാണ് ബാരിയിലെ പ്രാര്‍ത്ഥനാദിനത്തിന്‍റെ ലക്ഷ്യം.  കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍, പാത്രിയര്‍ക്കുകള്‍, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും വിവിധ സഭാധികാരികള്‍ അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം സമാധാനത്തിനായുള്ള ബാരിയിലെ പ്രാര്‍ത്ഥനയിലും സംവാദത്തിലും  എത്തിച്ചേരുമെന്ന് കര്‍ദ്ദിനാള്‍ കോഹ് ജൂലൈ 2-‍Ɔο തിയതി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.