2018-07-02 12:58:00

പാളയംകോട്ടൈ രൂപതയുടെ മെത്രാന്‍ പ്രായാധിക്യത്താല്‍ വിരമിച്ചു


തമിഴ്നാട്ടിലെ പാളയംകോട്ടൈ രൂപതയുടെ മെത്രാന്‍ ആരോഗ്യസാമി ജൂഡ് ജെറാള്‍ഡ്  പോള്‍രാജ് കാനന്‍ നിയമം അനുശാസിക്കുന്ന പ്രായപരിധിയെത്തിയതിനെതുടര്‍ന്ന്  സമര്‍പ്പിച്ച രാജി മാര്‍പ്പാപ്പാ തിങ്കളാഴ്ച (02/07/18) സ്വീകരിച്ചു.

പാശ്ചാത്യസഭയുടെ കാനന്‍ നിയമസംഹിതയിലെ 401-Ↄ○ നിയമത്തിന്‍റെ ഒന്നാമത്തെ വകുപ്പനുസരിച്ച് 75 വയസ്സാണ് സഭാഭരണത്തില്‍ നിന്ന് ഒഴിയാനുള്ള പ്രായപരിധി.

1943 ഏപ്രില്‍ 28 ന് പഴയകോവില്‍ എന്ന സ്ഥലത്തായിരുന്നു ബിഷപ്പ് ആരോഗ്യസാമി ജൂഡ് ജെറാള്‍ഡ്  പോള്‍രാജിന്‍റെ ജനനം. 1968 ഡിസമ്പര്‍ 8ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പാളയംകോട്ടയുടെ മെത്രാനായി രണ്ടായിരാമാണ്ടില്‍ ഒക്ടോബര്‍ 23 ന് നാമനിര്‍ദ്ദേശം ചെയ്യപ്പെ‌ടുകയും അക്കൊല്ലംതന്നെ ഡിസമ്പര്‍ 8 ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

പാളയംകോട്ടയ് രൂപതയ്ക്ക് പുതിയ മെത്രാന്‍ നാമനിര്‍ദ്ദേശംചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ മധുര ആര്‍ച്ച്ബിഷപ്പ് ആന്‍റണി പപ്പുസാമി ജൂലൈ 3 മുതല്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവിയോടെ രൂപതയുടെ ഭരണച്ചുമതല നിര്‍വ്വഹിക്കുമെന്ന് മെത്രാന്‍ ആരോഗ്യസാമി ജൂഡ് ജെറാള്‍ഡ്  പോള്‍രാജ് ഒരു കത്തുമുഖേന രൂപതയിലെ വൈദികരെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

ഈ കത്ത് രൂപതയുടെ വെബ് പേജില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടു​ണ്ട്.
All the contents on this site are copyrighted ©.