2018-06-27 20:21:00

ഭിന്നശേഷിക്കാരുടെ ഒളിംപിക് മത്സരത്തിന് അഭിവാദ്യങ്ങള്‍


ഭിന്നശേഷിക്കാരുടെ ഒളിംപിക് (Special Olympics) മത്സരത്തിന് 50 വയസ്സ്!
സുവര്‍ണ്ണജൂബിലി ആഘോഷ കമ്മിറ്റിയുടെ പ്രതിനിധികളെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു.

ജൂണ്‍ 27-Ɔο തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് സ്ഥാപനത്തിന്‍റെ 50-Ɔο വാര്‍ഷികം ആഘോഷിക്കുന്ന സ്പെഷ്യന്‍ ഒളിംപിക്സിന്‍റെ വത്തിക്കാനിലെത്തിയ പ്രതിനിധകളെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തത്.

50-Ɔο വാര്‍ഷികം കൊണ്ടാടുന്ന ഭിന്നശേഷിക്കാരുടെ ഒളിംപിക്സ് പ്രസ്ഥാനത്തിന് അഭിവാദ്യങ്ങള്‍! പാപ്പാ ആശംസിച്ചു. പരസ്പര ധാരണയിലും സൗഹൃദത്തിലും വളരാനുള്ള സവിശേഷ സാദ്ധ്യതയും അവസരവുമാണ് കളികള്‍! തന്‍റെ മക്കള്‍ക്ക് സമാധാനവും ഐക്യവും നല്കുന്നവനാണ് ദൈവം അമേരിക്കയിലെ ചിക്കാഗോയില്‍ ജൂലൈ 17-മുതല്‍ 21-വരെ നടക്കാന്‍ പോകുന്ന 2018-ലെ സ്പെഷ്യല്‍ ഒളിംപിക്സിലൂടെ സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചം ലോകത്തിന് പ്രദാനംചെയ്യട്ടെ! ഭിന്നശേഷിക്കാര്‍ക്കുള്ള ഒളിംപിക്സ് പ്രസ്ഥാനത്തെ പിന്‍തുണയ്ക്കുന്ന എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നേരുന്നു!

ഭിന്നശേഷിയുള്ളവരുടെ ഒളിപിക്സ് കളികള്‍ക്ക് യുഎസ്സിലെ ചിക്കാഗോയില്‍ 1968-ലാണ് തുടക്കമായത്. കായികാഭ്യാസത്തിന്‍റെ ചികിത്സാപരമായ ഗുണങ്ങള്‍ കണ്ടുകൊണ്ട് അമേരിക്കാരായ സാര്‍ജന്‍ ഷ്റിവര്‍, റോസ്മേരി കെന്നഡി, യൂനിസ് കെന്നഡി, പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡി എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യല്‍ ഒളിംപിക്സ് കളികള്‍ക്ക് തുടക്കമായത്. അത്രയുംകാലം കുടുംബങ്ങളുടെ നിഴലില്‍ ഒളിഞ്ഞിരുന്ന ശാരീരികവും മാനസികവുമായ ഭിന്നശേഷിയുള്ള കുട്ടികളെയും പ്രായപൂര്‍ത്തിയായവരെയും സമൂഹത്തിന്‍റെ വെളിച്ചത്തിലേയ്ക്ക് ഉയര്‍ത്തിയ ആധുനിക ചരിത്രകാലത്തെ സംഭവമായിരുന്നു ചിക്കാഗോയിലെ ഈലനോയില്‍ 1968-ല്‍ അരങ്ങേറിയ ഭിന്നശേഷിക്കാരുടെ പ്രഥമ ഒളിംപിക്സ്!

ചിത്രം - സ്പെഷല്‍ ഒളിംപിക്സ് ഡെലഗേഷനോ‌ടൊപ്പം പാപ്പായെ കാണാനെത്തിയ കുഞ്ഞ്...








All the contents on this site are copyrighted ©.