2018-06-26 13:54:00

ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് മക്രോണ്‍ വത്തിക്കാനില്‍


ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണിനെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

ഇരുപത്തിയാറാം തിയതി ചൊവ്വാഴ്ച (26/06/18) ആയിരുന്നു ഈ സൗഹൃദ കൂടിക്കാഴ്ച.

പൊതുതാല്‍പര്യമുള്ള ആഗോള പ്രശ്നങ്ങള്‍, വിശിഷ്യ, പരിസ്ഥിതി, കുടിയേറ്റം എന്നീ പ്രശ്നങ്ങളും, സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തും ഉത്തരാഫ്രിക്കയിലും നിലവിലുള്ള സംഘര്‍ഷങ്ങള്‍, അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഈ സൗഹൃദസമാഗമത്തില്‍ ചര്‍ച്ചാവിഷയങ്ങളായി എന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രസ്സ്ഓഫീസ് ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

പരിശുദ്ധസിംഹാസനവും ഫ്രാന്‍സും തമ്മിലുള്ള ബന്ധങ്ങളിലും അന്നാട്ടില്‍ പൊതുനന്മ പരിപോഷിപ്പിക്കുന്നതിന് സഭയും വിവിധ മതങ്ങളും ഏകുന്ന സംഭാവനകളിലും ഇരുവരും സംതൃപ്തി രേഖപ്പെടുത്തുകയും

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് മക്രോണ്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിനും വത്തിക്കാന്‍റെ വിദേശബന്ധ കാര്യാലയത്തിന്‍റെ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാഡ് ഗല്ലഗെറുമായി സംഭാഷണം നടത്തി.








All the contents on this site are copyrighted ©.