2018-06-16 19:19:00

വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രത്തിന് രാജ്യാന്തര പുരസ്ക്കാരം


സാമൂഹിക പരസ്യകലയുടെ രാജ്യാന്തര ചലച്ചിത്രോത്സവം – സ്പെയിന്‍
International Festival of Social Advertising - Madrid Spain 2018

ജൂണ്‍ 16, വത്തിക്കാന്‍
കുടിയേറ്റത്തെ സംബന്ധിച്ചതും സാമൂഹ്യ പ്രബോധനപരവുമായ വത്തിക്കാന്‍റെ ഹ്രസ്വചലച്ചിത്രം (video spot) അന്താരാഷ്ട്ര പരസ്യകലാചലച്ചിത്ര മേളയില്‍ പുരസ്ക്കാരം നേടി. സ്പെയിനിലെ മാഡ്രിഡില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ പ്രത്യേകവിഭാഗത്തിലായിരുന്നു വത്തിക്കാന്‍റെ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതും സമ്മാനാര്‍ഹമായതും. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സംബന്ധിച്ച് 2017-ല്‍  ഇറക്കിയ “സ്വീകരിക്കാനും സംരക്ഷിക്കാനും, വളര്‍ത്താനും ഉള്‍ക്കൊള്ളാനും...” (To welcome, to protect, to promote and to integrate) എന്ന ശീര്‍ഷകത്തില്‍ മൂന്നര മിനിറ്റു ദൈര്‍ഘ്യമുള്ള (Video spot) ചിത്രമാണ് സ്പെയിനിലെ മാഡ്രിഡില്‍ ജൂണ്‍ 15-‍‍Ɔο തിയതി വെള്ളിയാഴ്ച അരങ്ങേറിയ 12-Ɔ‍മത് രാജ്യാന്തര സാമൂഹ്യ പരസ്യകലാ ചലച്ചിത്രോത്സവത്തില്‍ (Festival Internazionale della Pubblicità Sociale di Madrid) പുരസ്ക്കാരം നേടിയത്  (The Best Strategy in Social Action).

സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Dycastery for Integral Human Development) കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള വിഭാഗവും അര്‍ജന്‍റീനയില്‍ ബ്യൂനസ് ഐരസ് നഗരം കേന്ദ്രമാക്കിയുള്ള “ലാ മാക്കി കമ്യൂണിക്കേഷന്‍സ്” കമ്പനിയും (La Machi Communications) കൈകോര്‍ത്തു നിര്‍മ്മിച്ചതാണ് ആഗോളകുടിയേറ്റ പ്രതിഭാസത്തെ സംബന്ധിച്ച  ഈ “വീഡിയോ സ്പോട്” അല്ലെങ്കില്‍ ഹ്രസ്വചലച്ചിത്രം. പാപ്പാ ഫ്രാ‍ന്‍സിസ് തന്നെയാണ് കുടിയേറ്റക്കാരെ തുണയ്ക്കുന്ന ഈ വിഭാഗത്തിന്‍റെ തലവന്‍.  വെള്ളിയാഴ്ച വൈകുന്നേരം മാഡ്രിഡിലെ ഫെര്‍ണാണ്ടോ റോജാസ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ മൈക്കിള്‍ ചേര്‍ണി പുരസ്ക്കാരം ഏറ്റുവാങ്ങി.

മലയാളം ഉല്‍പ്പെടെ 30-ല്‍പ്പരം ഭാഷകളില്‍ വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ഈ ഹ്രസ്വചലച്ചിത്രം ഉപശീര്‍ഷകം (subtitle) ചെയ്ത് പുറത്തിറക്കിയിട്ടുള്ളതാണ്. പാപ്പാ ഫ്രാന്‍സിസ് ആഗോള കുടിയേറ്റ പ്രതിഭാസത്തെക്കുറിച്ച് യുഎന്നില്‍ നടത്തിയ പ്രബോധനത്തിലെ ചിന്താശകലങ്ങള്‍ക്കൊപ്പം താളത്തില്‍ ചലിക്കുന്ന ദൃശ്യബിംബങ്ങളും സംഗീതവുമാണ് ഈ ഹ്രസ്വവീഡിയോ ചിത്രീകരണത്തിന്‍റെ ബലതന്ത്രം!

ഹ്രസ്വചിത്രം കാണാന്‍
https://www.youtube.com/watch?v=dDlxrIY96ak








All the contents on this site are copyrighted ©.