2018-06-16 13:13:00

റൂഹാക്ഷണം-പാപ്പായുടെ ട്വിറ്റ്


റൂഹാക്ഷണത്തിന് മാര്‍പ്പാപ്പായുടെ ആഹ്വാനം.

ഈ ശനിയാഴ്ച (16/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നമ്മുടെ ജീവിത ചുറ്റുപാടുകളിലേക്ക് പരിശുദ്ധാത്മാവിനെ ക്ഷണിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“പരിശുദ്ധാരൂപിയെ നമ്മുടെ ജീവിതചുറ്റുപാടുകളിലേക്ക് ക്ഷണിച്ചുവരുത്തുക, നാം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ അവിടത്തെ വിളിച്ചപേക്ഷിക്കുക: പരിശുദ്ധാത്മാവേ വന്നാലും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.