2018-06-12 12:45:00

ഫിലിപ്പീന്‍സില്‍ കത്തോലിക്കാ വൈദികന്‍ വധിക്കപ്പെട്ടു


ഫിലിപ്പീന്‍സിലെ കത്തോലിക്കാ വൈദികന്‍ റിച്ച്മോണ്ട് നീലൊയുടെ കൊലപാതകത്തെ പ്രദേശിക കത്തോലിക്കാമെത്രാന്മാര്‍ അതിശക്തം അപലപിക്കുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച (10/06/18) വൈകുന്നേരം അന്നാട്ടിലെ കബനത്വാന്‍ രൂപതയിലെ വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടസമയത്താണ് അദ്ദേഹം അക്രമികളുടെ വെടിയേറ്റു മരിച്ചത്.

ഫിലിപ്പീന്‍സിലെ സഭ 2018 വൈദികര്‍ക്കും സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ക്കും വേണ്ടിയുള്ള വര്‍ഷമായി ആചരിക്കുന്ന വേളയിലാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്.

ഇക്കൊല്ലം വധിക്കപ്പെട്ട രണ്ടാമത്തെ കത്തോലിക്കാവൈദികനാണ് നീലൊ.

ഏപ്രില്‍ മാസത്തില്‍ മാര്‍ക്ക് അന്തോണി വെന്തൂര എന്ന വൈദികന്‍ വധിക്കപ്പെട്ടിരുന്നു. 2017 ഡിസംബറില്‍ തീത്തൊ പയേസ്സ് എന്നൊരു വൈദികനും കൊല്ലപ്പെട്ടിരുന്നു.

കുറ്റവാളികളെ എത്രയും വേഗം അന്വേഷിച്ചുകണ്ടെത്തി അവരുടെ മേല്‍ നീതി നടപ്പാക്കണമെന്ന് മെത്രാന്മാര്‍ പോലീസ് അധികാരികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്.

 

 








All the contents on this site are copyrighted ©.