2018-06-05 13:39:00

ലോക പരിസ്ഥിതി ദിനം- പാപ്പായുടെ ട്വീറ്റ്


കര്‍ത്താവിനോടുള്ള കൃതജ്ഞാതാഭാവം നമ്മിലുണര്‍ത്തപ്പെടുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

ലോക പരിസ്ഥിതിദിനം ആചരിക്കപ്പെട്ട ഈ ചൊവ്വാഴ്ച (05/06/18), തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥന ഉള്ളത്.

“കര്‍ത്താവേ, ‍ഞങ്ങളുടെ ഈ ഭൂമിയെയും അങ്ങ് സൃഷ്ടിച്ച സകലജീവജാലങ്ങളെയും പ്രതി സ്തുതിയുടെയും നന്ദിയുടെയും ഭാവം ഞങ്ങളിലുണര്‍ത്തേണമേ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടമാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം. ഇക്കൊല്ലം ഈ ദിനാചരണത്തിന് നേതൃത്വമേകുന്നത് ഭാരതമാണ്.

അനുവര്‍ഷം 80 ലക്ഷം പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കടലില്‍ തള്ളപ്പെടുന്നുണ്ടെന്നും മദ്ധ്യധരണ്യാഴിയില്‍ 25000 കോടി പ്ലാസ്റ്റിക് കഷണങ്ങള്‍ തള്ളപ്പെട്ടിട്ടുണ്ടെന്നും പരിസ്ഥിതി പഠനങ്ങള്‍ കാണിക്കുന്നു.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.