2018-06-02 13:14:00

ദൈവാന്വേഷണവും പ്രാര്‍ത്ഥനയും-പാപ്പായുടെ ട്വീറ്റ്


കര്‍ത്താവിനെ അന്വേഷിക്കേണ്ടത് പ്രാര്‍ത്ഥനയിലാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ ശനിയാഴ്ച (02/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“നിന്നെ വിളിച്ച കര്‍ത്താവിനെ നീ പ്രാര്‍ത്ഥനയില്‍ തേടുക” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.