2018-05-31 19:04:00

മെജുഗോരിയെയില്‍ അപ്പസ്തോലിക സന്ദര്‍ശകന്‍


മെജുഗോരിയെയിലെ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്ക്
പാപ്പാ ഫ്രാന്‍സിസ് അപ്പസ്തോലിക സന്ദര്‍ശകനെ നിയോഗിച്ചു.

പോളണ്ടിലെ വാര്‍സ്വാ അതിരൂപതയുടെയും, പ്രേഗ് രൂപതയുടെയും മുന്‍അദ്ധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് ഹെന്‍റി ഹോസറിനെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശകനായി മെയ് 31-Ɔο തിയതി നിയോഗിച്ചത്.   2017-ല്‍ പാപ്പാ ഫ്രാന്‍സിസ് നിയമിച്ച   പ്രത്യേക അന്വേഷണ സംഘത്തെ ഭരമേല്പിച്ച അജപാലനദൗത്യത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് അപ്പസ്തോലിക സന്ദര്‍ശകന്‍റെ നിയമനം നടന്നിരിക്കുന്നത്.

ബോസ്നിയ-ഹെര്‍സെഗോവിനാ രാജ്യത്തിന്‍റെ തെക്കു-പടിഞ്ഞാറന്‍ ഇടവകയായ മെജുഗോരിയെയില്‍ 6 യുവാക്കള്‍ക്ക് 1981-മുതല്‍ കന്യകാനാഥ അനുദിനം പ്രത്യക്ഷപ്പെടുകയും സന്ദേശം നല്കുകയും ചെയ്യുന്ന സംഭവത്തെ തുടര്‍ന്ന്, അവിടത്തെ ഇടവകജനങ്ങളുടെയും അവിടേയ്ക്കു പ്രവഹിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അജപാനശുശ്രൂഷയും ആത്മീയതയും കണക്കിലെടുത്താണ് അപ്പസ്തോലിക സന്ദര്‍ശകനെ പാപ്പാ നിയോഗിച്ചതെന്ന് മെയ് 31-Ɔο തിയതി വ്യാഴാഴ്ച  വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് പുറത്തുവിട്ട  പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.