2018-05-26 12:37:00

ആയാസകരമായ ജീവിതത്തിലേക്കുള്ള വിളി-പാപ്പായുടെ ട്വീറ്റ്


ക്രിസ്ത്വാനുയായികള്‍ പിന്‍ചെല്ലേണ്ടുന്ന ജീവിതശൈലിയെ അധികരിച്ച് പാപ്പായുടെ ട്വീറ്റ്.

ശനിയാഴ്ച (26/05/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ ക്രൈസ്തവരുടെ ജീവിതവിളിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

“പലപ്പോഴും ബുദ്ധിമുട്ടുനിറഞ്ഞ ഒരു ജീവിതം നയിക്കാനാണ് സുവിശേഷം നമ്മെ വിളിക്കുന്നത്. എന്തെന്നാല്‍ യേശുവിനെ അനുഗമിക്കുന്നവര്‍ പാവപ്പെട്ടവരെയും എളിയവരെയും സ്നേഹിക്കുന്നു” ​എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.