2018-05-14 12:30:00

ചൈനയിലെ പ്രാദേശിക മെത്രാന്‍സംഘവുമൊത്ത് പാപ്പാ വത്തിക്കാനില്‍


ഫ്രാന്‍സീസ് പാപ്പാ തയ്വാനില്‍ നിന്നുള്ള കത്തോലിക്കാമെത്രാന്മാരെ തിങ്കളാഴ്ച   വത്തിക്കാനില്‍ സ്വീകരിച്ചു.

ചൈനയിലെ പ്രാദേശിക മെത്രാന്‍സംഘം (CHINESE REGIONAL BISHOPS’CONFERENCE) എന്നറിയപ്പെടുന്ന തയ്വാനിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തില്‍  ഏഴ് അംഗങ്ങളാണ് ഉള്ളത്.

തയ്പേയി അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ഹുങ് ഷാന്‍ ചുവാനാണ് മെത്രാന്‍ സംഘത്തിന്‍റെ തലവന്‍.

തയ്പേയി അതിരൂപതയ്ക്കാ ആറ് സാമന്തരൂപതകള്‍ ഉണ്ട്.

2 കോടി 35 ലക്ഷത്തിലേറെ വരുന്ന തയ്വാന്‍ നിവാസികളില്‍ കത്തോലിക്കര്‍ 1 ശതമാനത്തോളം, അതായത്, 2 ലക്ഷത്തി 35000ത്തില്‍പ്പരം മാത്രമാണ്.








All the contents on this site are copyrighted ©.