2018-05-12 12:46:00

ക്രിസ്ത്വാനുഗമനം മാനിവീയതയെ നഷ്ടപ്പെടുത്തുന്നില്ല - പാപ്പാ


ക്രിസ്തുവിനെ പിന്‍ചെല്ലുകയും അവിടത്തെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനുള്ള തീരുമാനം മാനവീയതയെ നഷ്ടപ്പെടുത്തുന്നില്ല മറിച്ച് നമ്മുടെ കഴിവുകളെയും വൈദഗ്ധ്യത്തെയും സകലരുടെയും നന്മയ്ക്കും ഉപരി നീതിയും സാഹോദര്യവും മാനവികയും വാഴുന്ന ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്കും സംഭാവനചെയ്യുമെന്ന് പാപ്പാ.

ബല്‍ജിയത്തില്‍ നിന്നെത്തിയ “ലോജിയ” (LOGIA) എന്ന സംഘടനയുടെ നൂറോളം പ്രതിനിധികള്‍ക്ക് വത്തിക്കാനില്‍ ശനിയാഴ്ച (12/05/18) അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ പൊതുജീവിതത്തിലും മാദ്ധ്യമ രംഗത്തുമുള്ള അവരു‍ടെ സാന്നിധ്യത്തെ തെളിവായി നിരത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞത്.

മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടും പൊതുനന്മയോടും ഉപരിമെച്ചപ്പെട്ടരീതില്‍ പ്രത്യുത്തരിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളുമായി വിവിധ സാമൂഹ്യശക്തികളോടു ചേര്‍ന്ന് മുന്നോട്ടു പോകാന്‍ സഭയ്ക്കുള്ള അഭിവാഞ്ഛയ്ക്ക് സാക്ഷ്യമേകാന്‍ വിവിധങ്ങളായ സംരംഭങ്ങളിലൂടെ ഈ സംഘടനയ്ക്ക് കഴിയുമെന്ന തന്‍റെ ബോധ്യം പാപ്പാ പ്രകടിപ്പിച്ചു.

യേശുക്രിസ്തുവിലുള്ള വിശ്വസം എന്നാല്‍ സ്വയം അടച്ചിടലിന്‍റെ പര്യായമല്ല എന്നു കാട്ടിക്കൊടുക്കാന്‍ ഈ സംഘടന വചനപ്രവൃത്തികളിലൂടെ ശ്രമിക്കുന്നതും പാപ്പാ അനുസ്മരിച്ചു.








All the contents on this site are copyrighted ©.