2018-05-11 06:16:00

സമാധാന സംജാതമാകുന്നതിന് സകലരുടെയും സംഭാവന ആവശ്യം-പാപ്പാ


സമാധാനം സംസ്ഥാപിക്കപ്പെടുന്നതിന് സന്മനസ്സുള്ള സകലരുടെയും സകല മതങ്ങളുടെയും എല്ലാ മതവിശ്വാസങ്ങളുടെയും ആദരവാര്‍ന്ന സഹജീവനം അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ.

ജര്‍മ്മനിയിലെ കത്തോലിക്കാവിശ്വാസികളുടെ മ്യൂണ്‍സ്റ്റര്‍ നഗരം വേദിയാക്കിയ നൂറ്റിയൊന്നാം ദിനാചാരണത്തിന് ബുധനാഴ്ച (09/05/18) നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനം ആവര്‍ത്തിച്ചിരിക്കുന്നത്.

“സമാധാനം അന്വേഷിക്കൂ” എന്നതായിരുന്നു “കത്തോലിക്കെന്‍ടാഗ്” എന്ന പേരിലുള്ള ഈ ദിനാചരണത്തിന്‍റെ മുദ്രാവാക്യം.

തിന്മയില്‍ നിന്നകന്ന് നന്മ ചെയ്യുവിന്‍, സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുവിന്‍ എന്ന സങ്കീര്‍ത്തവചനത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് ഈ മുദ്രാവാക്യം എന്ന് അനുസ്മരിച്ച പാപ്പാ ഇന്ന് അങ്ങേയറ്റം പ്രസക്തിയുള്ള ഒരാഹ്വാനവും അഭ്യര്‍ത്ഥനയും ആണ് ഇതെന്ന് പറഞ്ഞു.

കുടുംബത്തിലും വിദ്യാലയങ്ങളിലും പരിശീലനകേന്ദ്രങ്ങളിലും വിശിഷ്യ, രാഷ്ട്രീയത്തിലും ക്രൈസ്തവര്‍ക്കടുത്ത പരിശ്രമം സമാധാനസംസ്ഥാപനോന്മുഖ യത്നത്തിന് സുപ്രധാനമായ ഒരു ഉപകരണമായിരുക്കും എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.