2018-05-10 10:24:00

ആര്‍ച്ചുബിഷപ്പ് റത്തിസ്ലാവ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നു


2018 മെയ് 11-ാം തീയതി, ചെക്ക് പ്രദേശങ്ങള്‍ക്കും സ്ലോവാക്യയ്ക്കും വേണ്ടിയുള്ള ഓര്‍ത്തൊ ഡോക്സ് സഭാതലവന്‍, ആര്‍ച്ചുബിഷപ്പ് റത്തിസ്ലാവ് പാപ്പായെ സന്ദര്‍ശിക്കുന്നതിനെത്തുമെന്ന്, സഭൈക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

2014 ജനുവരിയില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തുന്ന പ്രഥമസന്ദര്‍ശനമാണിത്.  മെയ് 9 മുതല്‍ 12 വരെയുള്ള അദ്ദേഹത്തിന്‍റെ റോമാപര്യടനവേളയില്‍, അദ്ദഹം, ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹുമായും കൂടിക്കാഴ്ച നടത്തും.  ചെക്ക് പ്രദേശങ്ങളിലെ ഓര്‍ത്തോഡൊക്സ് സഭ, വി. സിറിലിന്‍റെയും മെത്തോഡിയൂസിന്‍റെയും സുവിശേഷപ്രവര്‍ത്തനങ്ങളുടെ ഫലവും ബൈസന്‍റയിന്‍ പാരമ്പര്യമുള്ളതുമാണ്.   








All the contents on this site are copyrighted ©.