2018-05-09 10:05:00

അല്മായര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിനു പുതിയ നിയമാവലി


അല്മായര്‍, കുടുംബം, ജീവന്‍ എന്നിവയുടെ പ്രോത്സാഹനാര്‍ഥമുള്ള വത്തിക്കാന്‍ വിഭാഗത്തിനു പുതിയ നിയമാവലി അംഗീകരിച്ചു. ഇത് 2016 ജൂണ്‍ നാലിന് പ്രസിദ്ധപ്പെടുത്തിയ നിയമവ്യവസ്ഥയ്ക്കു പകരമായുള്ളതാണ്. പഴയ നിയമാവലിയില്‍ നിന്നുള്ള മാറ്റങ്ങളില്‍ ശ്രദ്ധേയമായിട്ടുള്ളത്, ഈ വകുപ്പിലെ ഉപകാര്യാലയ സെക്രട്ടറിമാരുടെ എണ്ണം മൂന്നില്‍ നിന്നു രണ്ടായി കുറച്ചിരിക്കുന്നുവെന്നും, യുവജനത്തെയും സ്ത്രീപുരുഷബന്ധത്തെയും സംബന്ധിച്ചുള്ള വിചിന്തനങ്ങള്‍ നല്‍കുന്ന രണ്ടു പുതിയ ആര്‍ട്ടിക്കിളുകള്‍ (Art 8, 9) കൂട്ടിച്ചേര്‍ത്തിരിക്കുന്നുവെന്നും ഉള്ളതാണ്. മറ്റൊന്ന് അസാധാരണ സാഹചര്യത്തിലുള്ളവരെന്നു വിളിക്കപ്പെടാവുന്ന ദമ്പതികളെ സംബന്ധിച്ച ശ്രദ്ധയ്ക്കുവേണ്ടിയുള്ളതാണ്.

2018 ഏപ്രില്‍ 10-ാംതീയതി മാര്‍പ്പാപ്പാ ഒപ്പുവെച്ചിരിക്കുന്നതും പതിനഞ്ച് ആര്‍ട്ടിക്കിളുകളിലായി നല്‍കിയിരിക്കുന്നതുമായ ഈ പുതിയ നിയമാവലി മെയ് 8-ാംതീയതി പ്രസിദ്ധപ്പെടുത്തി.  പരീക്ഷണാര്‍ഥം അംഗീകരിക്കപ്പെട്ടിട്ടുള്ള ഇത് മെയ് 13 മുതലാണ് പ്രാബല്യത്തില്‍ വരിക.  








All the contents on this site are copyrighted ©.