2018-05-02 09:22:00

"ആണവായുധങ്ങള്‍ നല്‍കുന്ന സുരക്ഷ വ്യാജം": വത്തിക്കാന്‍


2018 ഏപ്രില്‍ 30-ാംതീയതി, ആണവായുധ പരീക്ഷണ നിരോധന ഉടമ്പടിയുടെ പുനഃപരിശോധയക്കായുള്ള ഉന്നതതല കമ്മിറ്റിയുടെ രണ്ടാമതു മീറ്റിംഗില്‍, (Second Preparatory Committee of the 2020 Review Conference of theTreaty on the Non-Proliferation of Nuclear Weapons) സംസാരിക്കുകയായിരുന്നു,  വത്തിക്കാനുവേണ്ടിയുള്ള ജനീവയിലെ യു.എന്‍ നീരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ്

ഇരുകൊറിയന്‍ രാജ്യങ്ങള്‍ ഏപ്രില്‍ 27-ാംതീയതി നടത്തിയ ഉച്ചകോടിയെ ഫ്രാന്‍സീസ് പാപ്പാ സ്വാഗതം ചെയ്തു എന്നും സമാധാനസ്രഷ്ടാക്കളാകുന്നതിനുള്ള അവരുടെ തീരുമാനത്തെ വിശ്വസ്തതയോടെ തുടരുന്നതിന് പാപ്പാ ആഹ്വാനം ചെയ്യുന്നുവെന്നും അറിയിച്ചുകൊണ്ട് തുടങ്ങിയ പ്രഭാഷണത്തില്‍, കൂട്ടക്കൊലയുടെ ആയുധങ്ങള്‍, പ്രത്യേകിച്ചും ആണവായുധങ്ങള്‍, സുരക്ഷയെക്കുറിച്ചുള്ള തെറ്റായ ബോധം സൃഷ്ടിക്കുക മാത്രം ചെയ്യുന്ന ഒന്നാണെന്നും, എന്നാല്‍ ലോകജനതയ്ക്കാവശ്യം ഭയത്തില്‍ നിന്നും മോചനം നല്‍കുന്ന സുരക്ഷയും സ്ഥിരതയുമേകുന്ന സത്യമായ സമാധാനമാണെന്നും ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.