2018-04-28 12:22:00

തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്ക വൈദികന്‍ മരിച്ച നിലയില്‍


മെക്സിക്കൊയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട വയോധികനായ കത്തോലിക്കാ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഈ മാസം മൂന്നാം തിയതി (03/04/18) കുടുംബാംഗങ്ങളോടൊപ്പം മെക്സിക്കൊ നഗരത്തില്‍ നിന്ന് കുവെര്‍നവാക്ക എന്ന സ്ഥലത്തേക്കു പോകവെ തട്ടിക്കൊണ്ടുപോകപ്പെട്ട 83 വയസ്സു പ്രായമുണ്ടായിരുന്ന മൊയിസേസ് ഫബീല റെയെസ്  എന്ന വൈദികനാണ് ബന്ധനത്തിലായിരിക്കവെ മരണമടഞ്ഞത്.

ഏപ്രില്‍ മാസത്തില്‍ അന്നാട്ടില്‍ വധിക്കപ്പെട്ട മൂന്നാമത്തെ വൈദികനാണ് റെയെസ്.

ഇക്കഴിഞ്ഞ 20 ന് 33 കാരനായ ഹുവാന്‍ മഖേല്‍ തൊന്ത്രേറാസ് ഗര്‍സീയയും 18-Ↄ○ തിയതി 50 വയസ്സുണ്ടായിരുന്ന റുബേന്‍ അല്‍ക്കാന്തറ ദീയസ് എന്നീ വൈദികര്‍ മെക്സിക്കോയില്‍ വധിക്കപ്പെട്ടിരുന്നു.








All the contents on this site are copyrighted ©.