2018-04-27 13:36:00

ദൈവകൃപ സകലവും സാധ്യമാക്കുന്നു-പാപ്പായുടെ ട്വീറ്റ്


സകലവും സാധ്യമാക്കിത്തീര്‍ക്കുന്ന ദൈവകൃപയെ അധികരിച്ച് പാപ്പായുടെ ട്വീറ്റ്.

ഈ വെള്ളിയാഴ്ച (27/04/18) തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന ആശയം ആവര്‍ത്തിച്ചിരിക്കുന്നത്.

“ദൈവകൃപയക്ക് നാം നമ്മെത്തന്നെ തറുന്നുകൊടുക്കുകയാണെങ്കില്‍ അസാധ്യമായതു പോലും ഒരു യാഥാര്‍ത്ഥ്യമായിഭവിക്കും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

 








All the contents on this site are copyrighted ©.