2018-04-26 12:53:00

നൈജീരിയായില്‍ കത്തോലിക്ക വൈദികര്‍ വധിക്കപ്പെട്ടു


ആഫ്രിക്കന്‍ നാടായ നൈജീരിയയില്‍ ഒരു കത്തോലിക്കാ ദേവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ രണ്ടു കത്തോലിക്കാ വൈദികരുള്‍പ്പടെ 19 പേര്‍ കൊല്ലപ്പെട്ടു.

ബെന്യൂ സംസ്ഥാനത്തിലെ ഒരു ഗ്രാമത്തിലാണ് ചൊവ്വാഴ്ച(24/04/18) അതിരാവിലെ ദിവ്യബലിക്കിടെ അജ്ഞാതരായ സായുധര്‍ പാഞ്ഞു കയറി വെടിവെയ്പ്പു നടത്തിയത്.

ആ ഗ്രാമത്തിലെ അമ്പതോളം ഭവനങ്ങള്‍ അവര്‍ അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പോലീസ്സ് വൃത്തങ്ങള്‍ വെളിപ്പെ‌ടുത്തി.

മുസ്ലീങ്ങള്‍ ഭൂരിപക്ഷം വരുന്ന ഫുലാനി ഗോപാലകരാണ് ഈ ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു

ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ഇത്തരം ആക്രമണം ഉണ്ടാകുകയും പത്തുപേരോളം കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ബെന്യു സംസ്ഥാനത്ത് ഫുലാനി ഗോപാലകരും ക്രൈസ്തവര്‍ ഭൂരിപക്ഷം വരുന്ന കര്‍ഷകവിഭാഗവും തമ്മിലുള്ള സംഘര്‍ഷാവസ്ഥ 2013 ല്‍ ആരംഭിച്ചതാണ്








All the contents on this site are copyrighted ©.