2018-04-26 12:27:00

ആനന്ദം ദൈവത്തില്‍ കണ്ടെത്തുക-പാപ്പായുടെ ട്വീറ്റ്


ദൈവം മാത്രമാണ് യഥാര്‍ത്ഥ സന്തോഷ പ്രദായകന്‍ എന്ന് മാര്‍പ്പാപ്പാ.

ഈ വ്യാഴാഴ്ച (26/04/18 തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് തന്‍റെ ഈ ഉറച്ച ബോധ്യം ഫ്രാന്‍സീസ് പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിരിക്കുന്നത്.

“യഥാര്‍ത്ഥ ആനന്ദം പ്രദാനം ചെയ്യാന്‍ ദൈവത്തിനു മാത്രമെ സാധിക്കുകയുള്ളു: അത് മറ്റിടങ്ങളില്‍, സമ്പത്തില്‍, സുഖാനുഭൂതികളില്‍, അധികാരത്തില്‍ അന്വേഷിച്ച് സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.