2018-04-24 09:29:00

"വായനയുടെ നന്മയെക്കുറിച്ച് അവബോധം വളരട്ടെ": മാര്‍പ്പാപ്പാ


ഏപ്രില്‍ 23-ാംതീയതി ആചരിക്കുന്ന ലോക പുസ്തക ദിനത്തോടനുബന്ധിച്ച്, പുസ്തകങ്ങള്‍ക്കും വായനയ്ക്കുംവേണ്ടിയുള്ള കേന്ദ്രത്തിന്‍റെ പ്രസിഡന്‍റ് റോമാനോ മൊന്ത്രോണിയ്ക്കയച്ച കത്തിലാണ് പാപ്പാ, ഈ പുസ്തകദിനാചരണം വായനയ്ക്കും ഗ്രന്ഥങ്ങള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം വളരുന്നതിനുപകരിക്കട്ടെ എന്നാശംസിച്ചത്.  വത്തിക്കാന്‍ കാര്യാലയത്തി ലെ പൊതുകാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലര്‍, മോണ്‍. പാവൊളോ ബോര്‍ജിയ ഒപ്പു വച്ചിരിക്കുന്ന ഹ്രസ്വസന്ദേശം, തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന യാചിച്ചുകൊണ്ടും, മൊന്ത്രോണിയ്ക്കും സഹകാരികള്‍ക്കും ആശീര്‍വാദമേകിയുമാണ് അവസാനിപ്പിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.