2018-04-23 11:19:00

“നഷ്ടപ്പെട്ടവയെ കണ്ടെത്തി രക്ഷിക്കുക”: നവാഭിഷിക്തരോടു പാപ്പാ


2018 ഏപ്രില്‍ 22-ാംതീയതി, ഉയിര്‍പ്പുകാലം നാലാം ഞായറാഴ്ചയിലെ, നല്ലിടയന്‍റെ തിരുനാളില്‍ 16 ഡീക്കന്മാര്‍ക്ക് പൗരോഹിത്യപട്ടം നല്കി, ആചാരപരമായ സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

പ്രിയ സഹോദരന്മാരെ, എന്ന അഭിസംബോധനയോടെ, “നമ്മുടെ ഈ മക്കള്‍, പൗരോഹിത്യത്തിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുകയാണ്” എന്ന വാക്കുകളോടെ സന്ദേശം ആരംഭിച്ച പാപ്പാ ഈ ശുശ്രൂഷയെക്കുറിച്ചു ശ്രദ്ധാപൂര്‍വമായ വിചിന്തനം ആവശ്യമാണെന്നു പറഞ്ഞുകൊണ്ട് തുടര്‍ന്നു: “സഹോദരരേ, നിങ്ങള്‍ക്കറിയാവുന്നതുപോലെ, കര്‍ത്താവായ യേശുവാണ് പുതിയനിയമത്തിലെ ഏക, മുഖ്യപുരോഹിതന്‍. യേശുവിലൂടെ ദൈവജനം മുഴുവനും പുരോഹിതജനമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, അവിടുത്തെ ശിഷ്യരില്‍ നിന്ന്, കുറച്ചുപേരെ, പ്രത്യേകമായി അവിടുത്തെ പുരോഹിതദൗത്യം ദൈവജന ത്തിനിടയില്‍ നിര്‍വഹിക്കുന്നതിനുവേണ്ടി തെരഞ്ഞെടുക്കുന്നതിനാഗ്രഹിക്കുന്നു.  അവര്‍ ക്രിസ്തുവിലുള്ള,  ഗുരു, പുരോഹിതന്‍, ഇടയന്‍ എന്നീ വ്യക്തിപരദൗത്യങ്ങള്‍ തുടരേണ്ടിയിരിക്കുന്നു...

വാസ്തവത്തില്‍, ഇതുകൊണ്ടാണ്, പിതാവിനാല്‍ അവിടുന്ന് അയയ്ക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ക്രിസ്തുവും അവിടുത്തെ അപ്പസ്തോലന്മാരെയും, തുടര്‍ന്ന് മെത്രാന്മാരെയും അവരുടെ പിന്‍ഗാമികളായി ലോകത്തിലേയ്ക്കയക്കുന്നു... പക്വമായ വിചിന്തനത്തിനും പ്രാര്‍ഥനയ്ക്കും ശേഷം, നമ്മുടെ ഈ സഹോദരരെ പൗരോഹിത്യത്തി ലേയ്ക്കുയര്‍ത്തുകയാണിപ്പോള്‍. അവര്‍ ക്രിസ്തുവിന്‍റെ ശുശ്രൂഷ യോടുചേര്‍ന്ന് ഗുരുവും, പുരോഹിതനും ഇടയനുമെന്നനിലയില്‍ അവിടുത്തോടു സഹകരിക്കുകയും, ക്രിസ്തുവിന്‍റെ ശരീരം, അതായത് ദൈവജനമാകുന്ന സഭ, ദൈവത്തിന്‍റെ പരിശുദ്ധ ആലയം, പണിതുയര്‍ത്തുകയാണ്...”

പാപ്പാ പുരോഹിതാര്‍ഥികളോടു പറഞ്ഞു, “പ്രിയമക്കളേ, സഹോദരരേ, പൗരോഹിത്യത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന നിങ്ങള്‍, ക്രിസ്തുവാകുന്ന ഏകനാഥന്‍റെ ദൗത്യത്തില്‍ പങ്കുകാരാണ്.  ദൈവവചനം പങ്കുവയ്ക്കുന്നവരാകുവിന്‍...  വിശ്വാസസത്യങ്ങളാല്‍ നിങ്ങള്‍ ദൈവജനത്തെ പരിപോഷിപ്പിക്കുമ്പോള്‍, അതു ലളിതമായ ഭാഷയിലായിരിക്കട്ടെ, കര്‍ത്താവു സംസാരിച്ചപ്പോളെന്നപോലെ, അതു ജനങ്ങളുടെ ഹൃദയത്തിലേയ്ക്കു പ്രവേശിക്കുന്നതായിരിക്കട്ടെ... നിങ്ങളുടെ സന്തോഷം, വിശ്വാസികളുടെ സന്തോഷവും അ വരെ ശുശ്രൂഷിക്കുന്നതുമായിരിക്കട്ടെ... അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നതെന്താണ് എന്ന തിരിച്ചറിവോടുകൂടിയതായിരിക്കട്ടെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. കര്‍ത്താവിന്‍റെ മരണവും  ഉത്ഥാനവുമാകുന്ന രഹസ്യങ്ങളുടെ അനുഷ്ഠാനം നിങ്ങള്‍ ജീവിതത്തില്‍ അനുകരിക്കുന്നവരാകുവിന്‍...

മാമോദീസായിലൂടെ നിങ്ങള്‍ ദൈവജനത്തോടു പുതിയ വിശ്വാസികളെ ഒന്നിച്ചുചേര്‍ക്കുന്നു.  അനുരഞ്ജനകൂദാശയിലൂടെ നിങ്ങള്‍ ക്രിസ്തുവിന്‍റെയും സഭയുടെയും നാമത്തില്‍ പാപങ്ങളെ നീക്കുന്നു.  ഇവിടെ ഞാന്‍ ഒരു കാര്യം ചോദിക്കട്ടേ, നിങ്ങള്‍ കരുണകാണിക്കുന്നതില്‍ ക്ഷീണിക്കുന്നുണ്ടോ? ക്രിസ്തു നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുന്നതിനെക്കുറിച്ച് ഓര്‍ക്കുക, വിശുദ്ധ തൈലത്താല്‍ നിങ്ങള്‍ രോഗികള്‍ക്ക് ആശ്വാസമേകുന്നു. അനുദിനം വിവിധ മണിക്കൂറുകളിലെ വിശുദ്ധ കൂദാശാ പരികര്‍മത്തിലൂടെയും, സ്തുതികളിലൂടെയും പ്രാര്‍ഥനകളിലൂടെയും  നിങ്ങള്‍ ദൈവജനത്തിന്‍റെയും മാനവകുലം മുഴുവന്‍റെയും സ്വരമായിത്തീരുകയാണ്. വിശ്വസ്തതയോടെ, നിഷ്ക്കളങ്കമായ ആനന്ദത്തോടെ ക്രിസ്തുവിന്‍റെ പുരോഹിതജോലി നിര്‍വഹിക്കുക.  നിങ്ങളെ ത്തന്നെയോ, മനുഷ്യരോയോ പ്രസാദിപ്പിക്കാത്ത, മറ്റു താല്പര്യങ്ങളേതുമില്ലാത്ത, ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന പുരോഹിതരായിരിക്കട്ടെ നിങ്ങള്‍... സുരക്ഷിതത്വം തേടാതെ, നഷ്ടപ്പെട്ടതിനെ തേടുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി പുറത്തേയ്ക്ക് ഇറങ്ങുന്നവരായിരിക്കുവിന്‍”.

ഇന്ത്യാക്കാരായ മൂന്നുപേരുള്‍പ്പെടെ 16 ഡീക്കന്മാര്‍ക്കാണ് ഉയിര്‍പ്പുകാലത്തിലെ നാലാംഞായ റാഴ്ചയില്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മത്തിനിടയില്‍ പാപ്പാ പൗരോഹിത്യപട്ടം നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള സത്യരാജ് അമല്‍ രാജ്, പ്രദീപ് ആന്‍റ ണി ബാബു എഡ്വിന്‍ അമല്‍രാജ്, ജോസഫ് മരിയരാജ് എന്നീ മൂന്നു ശെമ്മാശ്ശന്മാരും തമിഴ്നാടു സ്വദേശികളാണ്.








All the contents on this site are copyrighted ©.