2018-04-21 13:21:00

3 ഭാരതീയരുള്‍പ്പടെ 16 പേര്‍ക്ക് പാപ്പാ ഗുരുപ്പട്ടം നല്കും


തമിഴ്‍നാട്ടുകാരായ 3 പേരുള്‍പ്പടെ 16 ശെമ്മാശന്മാര്‍ക്ക് മാര്‍പ്പാപ്പാ ഞായറാഴ്ച (22/04/18) പൗരോഹിത്യ കൂദാശ നല്കും.

ദൈവവിളികള്‍ക്കായുള്ള അമ്പത്തിയഞ്ചാം ആഗോള പ്രാര്‍ത്ഥനാദിനവും നല്ലിടയന്‍റെ   ഞായറും ആചരിക്കപ്പെടുന്ന, ആരാധനാക്രമ കാലമനുസരിച്ച്,ിലെ നാലാം്‍പ്പുകാല‍‍,് ‍ ്ഥികള്‍ ിത്യം സ്വീകരിക്കുന്നില്ലിപുത്തൂരില്‍ നിന്നുള്ള ഉയിര്‍പ്പുകാലത്തിലെ നാലാം ഞായറാഴ്ച, റോമിലെ സമയം രാവിലെ  9.15ന്  വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷമായ ദിവ്യബലി മദ്ധ്യേ ആയിരിക്കും ഫ്രാന്‍സീസ് പാപ്പാ വിവിധരാജ്യക്കാരായ ശെമ്മാശന്മാര്‍ക്ക് ഗുരുപ്പട്ടം നല്കുക.

തമിഴ്നാട്ടിലെ പുതുപ്പട്ടിയില്‍ നിന്നുള്ള ജോസഫ് മരിയ രാജ്, കൊടൈക്കനാലില്‍ നിന്നുള്ള പ്രദീപ് ആന്‍റണി ബാബു എഡ്വിന്‍ അമല്‍രാജ്, ശ്രീവില്ലിപുത്തൂരില്‍ നിന്നുള്ള സത്യരാജ് അമല്‍ രാജ് എന്നിവരാണ് പാപ്പായില്‍ നിന്നു പൗരോഹിത്യം സ്വീകരിക്കുന്ന ഭാരതീയര്‍.

ശേഷിച്ച പതിമൂന്നു ശെമ്മാശന്മാരില്‍ 5 പേര്‍ ഇറ്റലിക്കാരാണ്. ഇവരെല്ലാവരും റോമില്‍ ജനിച്ചവരാണ്.

പൗരോഹിത്യം സ്വീകരിക്കുന്ന മറ്റുള്ളവര്‍ വിയറ്റ്നാം, മ്യന്മാര്‍, ക്രോവേഷ്യ, കൊളൊംബിയ, എല്‍സാല്‍വദോര്‍, പെറു, മഢഗാസ്കര്‍, റൊമേനിയ എന്നീ നാട്ടുകാരാണ്.  








All the contents on this site are copyrighted ©.