2018-04-17 09:15:00

"പുതുതലമുറയുടെ ശുശ്രൂഷയില്‍ സഭ പ്രതിബദ്ധം": കര്‍ദി. പരോളിന്‍


മിലാനിലെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ സര്‍വകലാശാല 94-ാമതു ദേശീയ ദിനം ഏപ്രില്‍ 15-ന് ആചരിക്കുന്നവേളയില്‍, വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ പ്രത്യേക സന്ദേശമയച്ചു.

മിലാനിലെ ആര്‍ച്ചുബിഷപ്പ് മാരിയോ ഡെല്‍ഫീനിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ കത്തില്‍, കത്തോലിക്കാസഭ മുഴുവന്‍റെയും നവമായ ശ്രദ്ധ യുവജനങ്ങളിലേയ്ക്കു തിരിയുന്ന ഈ വര്‍ഷത്തില്‍, ക്രിസ്തീയതയാല്‍ പ്രചോദിതമായ സാംസ്ക്കാരികവും, വൈദഗ്ധ്യവും യോഗ്യതയും നല്‍കുന്നതിലൂന്നിയതുമായ അവരുടെ രൂപവത്ക്കരണം ഏറെ പ്രധാനപ്പെട്ടതാണെന്നും സൂചിപ്പിക്കുന്നുണ്ട്.

1921-ല്‍ അഗൊസ്തീനോ ജെമേല്ലി എന്ന വൈദികനാല്‍ മിലാനില്‍ സ്ഥാപിതമായ ഈ കത്തോലിക്കാ സര്‍വകലാശാല, യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വകലാശാലയാണ്. റോമിലെ പ്രസിദ്ധമായ ജെമെല്ലി പോളിക്ലിനിക്കും ഈ സര്‍വകലാശാലയുടെ ഭാഗമാണ്. "അവകാശികളും, നൂതനത്വം തേടുന്നവരും: ചരിത്രത്തിലെ യുവനായകര്‍" എന്ന വിഷയം ആസ്പദമാക്കിയുള്ള ഈ ദേശീയദിനാചരണം, അവരില്‍ മാനവികവും ആത്മീയവുമായ പാരമ്പര്യങ്ങളെ വികസിപ്പിക്കുന്നതിനു ഉപയുക്തമാകട്ടെ എന്നാശംസിക്കുന്ന കത്തില്‍, യുവജനങ്ങളെയും അവരുടെ സ്വപ്നങ്ങളെയും ഹൃദയത്തിലേറ്റിയിലിക്കുന്ന പരിശുദ്ധ പിതാവ്, ഇറ്റാലിയന്‍ സര്‍വകലാശാലയുടെ അമൂല്യമായ ശുശ്രൂഷയില്‍ കൃതജ്ഞതയുള്ളവനാണെന്നും, കര്‍ദിനാള്‍ കത്തില്‍ പ്രത്യേകമായി അനുസ്മരിപ്പിക്കുന്നു.








All the contents on this site are copyrighted ©.