2018-04-13 13:09:00

അണുസല്‍ക്കര്‍മ്മങ്ങള്‍ വിശുദ്ധിയുടെ വളര്‍ച്ചയ്ക്ക്-പാപ്പാ


വിശുദ്ധി പ്രാപിക്കാന്‍ കൊച്ചുകൊച്ചു സല്‍പ്രവര്‍ത്തികള്‍-പാപ്പായുടെ ട്വീറ്റ്.

ഈ വെള്ളിയാഴ്ച (13/04/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, “ഗൗദേത്തെ ഏത്ത് എക്സുള്‍ത്താത്തെ” (#GAUDETEETEXSULTATE) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, വിശുദ്ധിയില്‍ വളരുന്നതില്‍ അനുദിനജീവിതത്തിലെ അണുസല്‍ക്കര്‍മ്മള്‍ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“കര്‍ത്താവ് നിന്നെ വിളിക്കുന്ന നീ പ്രാപിക്കേണ്ട വിശുദ്ധി അനുദിനജീവിതത്തിലെ നിസ്സാരങ്ങളായ സല്‍പ്രവര്‍ത്തികളിലൂടെ അഭിവൃദ്ധിപ്പെടുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 9-Ↄ○ തിയതി (09/04/18) തിങ്കളാഴ്ച പാപ്പാ പുറപ്പെടുവിച്ച പുതിയ അപ്പസ്തോലികോപദേശമായ “ആനന്ദിച്ചുല്ലസിക്കുവിന്‍” എന്നര്‍ത്ഥം വരുന്ന “ഗൗദേത്തെ ഏത്ത് എക്സുള്‍ത്താത്തെ”യിലെ ആശയങ്ങളാണ് പാപ്പാ ഈ ദിനങ്ങളില്‍ ട്വിറ്ററിലൂ‌ടെ ആവര്‍ത്തിക്കുന്നത്.  

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.