2018-04-06 12:28:00

ഇസ്രായേലി‍ല്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യേക ഇടവക


ഇസ്രായേലില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആയവര്‍ക്കായി പ്രത്യേക ഇടവക ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് രൂപീകരക്കും.

ഇക്കൊല്ലം പന്തക്കുസ്താതിരുന്നാള്‍ ദിനമായ മെയ് 20ന് ഈ ഇടവക നിലവില്‍ വരും.

ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണ സുഡാന്‍, എരിത്രേയ തുടങ്ങിയ അനേകം നാടുകളില്‍ നിന്നുള്ള വിശ്വാസികളുടെ സംഖ്യ വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അവരുടെ അജപാലനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് ഈ തീരുമാനം കൈക്കൊണ്ടത്.

സന്നദ്ധസേവകരായ വൈദികര്‍, വിശിഷ്യ, സന്യസ്ത വൈദികരാണ് അവിടെ ഇവരുടെ അജപാലനാവശ്യങ്ങള്‍ നിറവേറ്റി വന്നിരുന്നത്. പിന്നീട് കൂടുതല്‍ ആസൂത്രിതവും ക്രമനിബദ്ധവുമായ വിധത്തില്‍ അജപാലനസേവനം നല്കുന്നതിന് കുടിയേറ്റക്കാര്‍ക്കായുള്ള അജപാലന ഏകോപന കാര്യാലയം അവിടെ രൂപീകൃതമായി.

ഇനി ഇടവകതലത്തില്‍ ഈ സേവനം ലഭ്യമാകും.

 








All the contents on this site are copyrighted ©.