2018-04-03 12:24:00

ക്രിസ്തുവിന്‍റെ സമാധാനം-പാപ്പായടെ ട്വീറ്റ്


നമ്മുടെ ദിനങ്ങള്‍ ക്രിസ്തുവിന്‍റെ സമാധാനത്താല്‍ പൂരിതമാകട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

ഉയിര്‍പ്പുകാലത്തിലെ ഈ ചൊവ്വാഴ്ച (03/04/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  പാപ്പായുടെ ഈ ആശംസയുള്ളത്.

“പാപത്തിന്‍റെയും മരണത്തിന്‍റെയും അന്ധകാരത്തെ ജയിച്ച ക്രിസ്തു നമ്മുടെ ഈ ദിനങ്ങളെ സമാധാനഭരിതമാക്കട്ടെ” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.