2018-03-31 12:51:00

പാത്രിയാര്‍ക്കീസ് തവ്വാദ്രോസ് ദ്വിതീയന്‍റെ ആശംസകള്‍


കോപ്റ്റിക് ഓര്‍ത്തൊഡോക്സ് സഭയുടെ പാപ്പായും ഈജിപ്തിലെ അലക്സാണ്ഡ്രിയായിലെ പാത്രിയാര്‍ക്കീസുമായ തവ്വാദ്രോസ് ദ്വിതീയന്‍ ഫ്രാന്‍സീസ് പാപ്പായക്ക് ഉത്ഥാനത്തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

വീഢിയൊ സന്ദേശത്തിലൂ‍ടെയാണ് അദ്ദേഹം ആശംസകള്‍ ഏകിയത്.

പാപ്പാ തവ്വാദ്രോസ് ദ്വിതീയന്‍റെ ആശംസാവചനങ്ങള്‍ ഇപ്രകാരമായിരുന്നു: “ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പായ്ക്ക്, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, സത്യമായും ഉയിര്‍ത്തെഴുന്നേറ്റു! അങ്ങേയ്ക്ക് ഉയിര്‍പ്പുതിരുന്നാളിന്‍റെ മംഗളങ്ങള്‍ ഞാന്‍ നേരുന്നു. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്ക്കുകയും മരണത്തെ ജയിക്കുകയും, ആ വിജയാനന്തരം അവിടന്ന് കുരിശിനെ ജീവദായകവും നരകുലം മുഴുവന്‍റെയും രക്ഷയുമാക്കിത്തീര്‍ക്കുകയും ചെയ്തതിനാല്‍ ഈ തിരുന്നാളില്‍ നാം ആനന്ദിക്കുന്നു.”

ഓര്‍ത്തഡോക്സ് സഭകള്‍ ഒരാഴ്ചയ്ക്കു ശേഷമാണ്  അതായത്, ഏപ്രില്‍ 8 നാണ് ഇക്കൊല്ലം ഉയിര്‍പ്പുതിരുന്നാള്‍ ആഘോഷിക്കുന്നത്.

ഓര്‍ത്തഡോക്സ് സഭകള്‍ ജൂലിയന്‍ പഞ്ചാംഗം പിന്‍ചെല്ലുന്നതാണ് ഈ കാല വ്യത്യാസത്തിനു നിദാനം.

കത്തോലിക്കാസഭ ഉപയോഗിക്കുന്നത് ഗ്രിഗോറിയന്‍ പഞ്ചാംഗമാണ്.








All the contents on this site are copyrighted ©.