2018-03-28 09:17:00

"മരണമല്ല, ജീവന്‍ തെരഞ്ഞെടുക്കുക": കര്‍ദി. ചാള്‍സ് ബോ


     വിശുദ്ധവാരത്തിലേയ്ക്കുള്ള സന്ദേശത്തില്‍, മരണമല്ല, ജീവന്‍ തെരഞ്ഞെടുക്കുവാനുള്ള ആഹ്വാനം, മ്യാന്‍മറിലെ, യങ്ഗോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ചാള്‍സ് മാവുങ് ബോ, വിശ്വാസികള്‍ക്കു നല്‍കി.

     സമാധാനത്തിന്‍റെയും പ്രത്യാശയുടെയും ഒരു രാജ്യനിര്‍മിതിയ്ക്കായി ആഹ്വാനം ചെയ്തുകൊണ്ട്, കര്‍ത്താവിന്‍റെ ഉയിര്‍പ്പിനുമുമ്പ്, നിഷ്ക്കളങ്കനായ ദൈവത്തിന്‍റെ കുഞ്ഞാടായ അവിടുന്ന് സഹനത്തിലൂടെ കടന്നുപോകേണ്ടിയിരുന്നു എന്നും അതോടൊപ്പം ദുഃഖശനിയിലും പ്രതീക്ഷ, അതായത് ശവകുടീരത്തിന്‍റെ കല്ലുകള്‍ ഉരുട്ടി മാറ്റപ്പെടുമെന്നുള്ള, ഇരുളിനെ ജയിക്കുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. അതിനാല്‍ മ്യാന്‍മര്‍, അതിന്‍റെ കഴിഞ്ഞ കാല മുറിവുകളെ ഉയിര്‍പ്പിന്‍റെ പ്രതീ ക്ഷയില്‍ ഉപേക്ഷിക്കേണ്ടതുണ്ട്. “മനുഷ്യനിര്‍മിതമായ കല്ലറകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മുറിവുകളെ ഉപേക്ഷിക്കുവാനും, ദൈവാനുഗ്രഹത്തിനു തടസ്സമായിരിക്കുന്ന കല്ലുകളെ നീക്കാനും”, മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ പാപ്പാ പറഞ്ഞ വാക്കുകളെ ഓര്‍മിപ്പിച്ചുകൊണ്ട്, അനീതിയുടെ, സാമ്പത്തികാനീതിയുടെ, അഭയാര്‍ഥിത്വത്തിന്‍റെ കല്ലുകള്‍ക്കു കീഴില്‍ അടക്കപ്പെട്ടിരിക്കുന്ന ദശലക്ഷങ്ങളക്കുറിച്ച് അനുസ്മരിക്കുകയും നീതിക്കും സമാധാനത്തിനുംവേണ്ടി പ്രാര്‍ഥിക്കുവാനും പരിശ്രമിക്കുവാനും വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട് കര്‍ദിനാള്‍ ഈ സന്ദേശത്തിലൂടെ.








All the contents on this site are copyrighted ©.