2018-03-23 11:15:00

ഓസ്ട്രേലിയയിലെ സഭയുടെ സമ്പൂര്‍ണ്ണസമ്മേളനം


ഓസ്ട്രേലിയയിലെ ദേശീയ സഭയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന്
പാപ്പാ ഫ്രാന്‍സിസ് അനുമതി നല്കി.

80 വര്‍ഷത്തില്‍ ആദ്യമായി ഓസ്ട്രേലിയയില്‍ നടക്കാന്‍പോകുന്ന കത്തോലിക്കരുടെ ഏറ്റവുമധികം ജനപങ്കാളിത്തമുള്ളതും ശ്രദ്ധേയവുമായ ദേശീയ സംഗമമായിരിക്കും ഈ സമ്പൂര്‍ണ്ണ സമ്മേളനം. ദേശീയ കമ്മിഷന്‍റെ ചെര്‍മാനും ബ്രിസ്ബെയിന്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് ഇതു സംബന്ധിച്ച് മാര്‍ച്ച് 19-Ɔο തിയതി ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഓസ്ടേലിയിലെ സഭ ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലഘട്ടത്തില്‍ ആത്മീയമായും സാമൂഹികമായും സാംസ്ക്കാരികമായും സഭയെ കാലികമായി നവീകരിക്കാന്‍ അല്‍മായരും വൈദികരും സന്ന്യസ്തരും യുവജനങ്ങളും ഒത്തൊരുമിച്ചുള്ള ഈ സംഗമം സഹായകമാകുമെന്ന് സമ്പൂര്‍ണ്ണ സംഗമത്തിന്‍റെ ലക്ഷ്യം വിശദീകരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് കോള്‍റിഡ്ജ് വ്യക്തമാക്കി.

“ദൈവാരൂപിയുടെ പ്രചോദനങ്ങള്‍ക്ക് കാതോര്‍ക്കാം...!” (Listen to the what Spiriti s saying…
Rev. 2,7) എന്ന ആപ്തവാക്യവുമായിട്ടാണ് ഓസ്ട്രേലിയയുടെ ദേശീയ മെത്രാന്‍ സമിതി സമ്പൂര്‍ണ്ണസമ്മേളം 2020-നായി (Plenary Council 2020) ഒരുക്കം ആരംഭിച്ചിരിക്കുന്നത്. 2020-ല്‍ നടക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണസംഗമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ 2018-ലെ പെന്തക്കൂസ്താനാളില്‍ത്തന്നെ ആരംഭിക്കുമെന്ന് കമ്മിഷന്‍ സെക്രട്ടറി, ടേര്‍വി കോളിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

2000-മാണ്ട് ജൂബിലി വത്സരത്തില്‍ പുറത്തുവന്ന “നവസഹ്രാബ്ദത്തിന്‍റെ പൊന്‍പുലരിയില്‍...”  (Novo Millennio Ineunte,2001) എന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്വാധികാര പ്രബോധനമാ‌ണ് ദേശീയ സഭകള്‍ക്ക് വത്തിക്കാന്‍റെ അനുമതിയോടെ ദൈവജനത്തിന്‍റെ ആത്മീയ ഉന്നമനത്തിനായി സമ്പൂര്‍ണ്ണ സമ്മേളനം വിളിച്ചുകൂട്ടാനും കാലികമായി സഭയെ നവീകരിക്കാനുമുള്ള അവസരം നല്കിയിട്ടുള്ളത്.








All the contents on this site are copyrighted ©.