2018-03-20 08:39:00

കര്‍ദ്ദിനാള്‍ കെയ്ത് പാട്രിക് ഒ ബ്രയെനിന് ആദരാഞ്ജലി


സ്കോട്ലണ്ടിലെ സെയിന്‍റ് ആല്‍ഡ്രൂസ്-എഡിന്‍ബര്‍ഗ് അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെയ്ത് പാട്രിക് ഒ ബ്രയെന്‍ കാലം ചെയ്തു.

ന്യൂ കാസില്‍ അപ്പോണ്‍ ടൈനിലെ റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 80 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് തിങ്കളാഴ്ച (19/03/18) പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

1965 ഏപ്രില്‍ 3 ന് പൗരോഹിത്യം സ്വീകരിച്ച കര്‍ദ്ദിനാള്‍ കെയ്ത് പാട്രിക് ഒ ബ്രയെന്‍ 1985 ആഗസ്റ്റ് 5 ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായി.

2003 ഒക്ടോബര്‍ 21 ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

കര്‍ദ്ദിനാള്‍ കെയ്ത് പാട്രിക് ഒ ബ്രയെന്‍റെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.