2018-03-19 12:50:00

ബാംഗ്ലൂര്‍ അതിരൂപതയ്ക്ക് പുതിയ ആര്‍ച്ചുബിഷപ്പ്


ബിഷപ്പ് പീറ്റര്‍ മച്ചാദൊയെ കര്‍ണ്ണാടകയിലെ ബാംഗ്ലൂര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി മാര്‍പ്പാപ്പാ ഉയര്‍ത്തി.

കര്‍ണ്ണാടക സംസ്ഥാനത്തിലെ ബെല്‍ഗാവും രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

ബാംഗ്ലൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണാഡ് ബ്ലാസിയുസ് മൊറാസ് കാനന്‍ നിയമം അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി തിങ്കളാഴ്ച(19/03/18) സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ പുതിയ നിയമന ഉത്തരവ് പുറപ്പടുവിച്ചത്.

1954 മെയ് 26 ന് ഹൊണവാറില്‍ ജനിച്ച നിയുക്ത ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാദൊ 1978 ഡിസംബര്‍ 8 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 2006 മാര്‍ച്ച് 30നായിരുന്നു അദ്ദേഹത്തിന്‍റെ മെത്രാഭിഷേകം.

തിങ്കളാഴ്ച പാപ്പാ മറ്റൊരു നിയമനവും നടത്തി. 

ദക്ഷി​ണേഷ്യന്‍ നാടുകളുടെ സംഘടനയില്‍, എ.എസ്.ഇ.എ,എന്‍ ല്‍ (ASEAN) അപ്പസ്തോലിക് നുണ്‍ഷ്യൊ, അഥവാ, പരിശുദ്ധസിംഹസാനത്തിന്‍റെ സ്ഥാനപതി, ആയി ആര്‍ച്ച്ബിഷപ്പ് പീയെറൊ പ്യോപ്പൊയെ പാപ്പാ അന്ന് നാമനിര്‍ദ്ദേശം ചെയ്തു.

അദ്ദേഹം ഇന്തോനേഷ്യയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വരികയാണ്.

57 വയസ്സു പ്രായമുള്ള ആര്‍ച്ച്ബിഷപ്പ് പീയെറൊ പ്യോപ്പൊ ഇറ്റലിയിലെ സവോണ സ്വദേശിയാണ്.








All the contents on this site are copyrighted ©.