2018-03-19 12:57:00

" അച്ഛന്മാര്‍ക്ക്" പാപ്പായുടെ ആശംസകള്‍


എല്ലാ “അപ്പ”ന്മാര്‍ക്കും പിതാക്കന്മാരുടെ ലോകദിനത്തില്‍ പാപ്പായുടെ ആശംസകള്‍.

അനുവര്‍ഷം അച്ഛന്മാരുടെ ദിനം ആചരിക്കപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിവസമായ മാര്‍ച്ച് 19 ന് തിങ്കളാഴ്ച (19/03/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്  ഫ്രാന്‍സീസ് പാപ്പാ ആശംസയേകിയിരിക്കുന്നത്.

“പ്രിയമുള്ള അച്ഛന്മാരേ, നിങ്ങളുടെ ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ആശംസകള്‍. നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍ വിശുദ്ധ യൗസേപ്പിനെ പോലെ ആയിരിക്കുക: പ്രായത്തിലും ജ്ഞാനത്തിലും കൃപാവരത്തിലുമുള്ള അവരുടെ വളര്‍ച്ചയില്‍ അവരുടെ പരിപാലകരായിരിക്കുക” എന്നാണ് പത്രോസിന്‍റെ പിന്‍ഗാമിയായി താന്‍ സ്ഥാനാരോഹണം ചെയ്തതിന്‍റെ അ‍ഞ്ചാം വാര്‍ഷിക ദിനവുമായിരുന്ന തിങ്കളാഴ്ച  ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വത്തിക്കാനില്‍ വിശ്രമ-പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നാമഹേതുകതിരുന്നാള്‍ദിനം കൂടിയാണ് മാര്‍ച്ച് 19








All the contents on this site are copyrighted ©.