2018-03-12 13:22:00

കര്‍ദ്ദിനാള്‍ കാള്‍ ലെഹ്മാന്‍ അന്തരിച്ചു, പാപ്പായുടെ അനുശോചനം


ജര്‍മ്മനിയിലെ മയിന്‍സ് രൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കാള്‍ ലെഹ്മാന്‍റെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

സഭയുടെയും സമൂഹത്തിന്‍റെയും ജീവിതം വാര്‍ത്തെടുക്കുന്നതിന് അദ്ദേഹം നലികിയ സംഭാവനകള്‍ ഫ്രാന്‍സീസ് പാപ്പാ മയിന്‍സ് രൂപതയും ഇപ്പോഴത്തെ മെത്രാന്‍ പീറ്റര്‍ കോള്‍ഗ്രാഫിന് അയച്ച അനുശോചനസന്ദേശത്തില്‍ നന്ദിയോടെ അനുസ്മരിക്കുന്നു.

കാലികങ്ങളായ വെല്ലുവിളികളോടും, അതു പോലെതന്നെ, അവ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരമേകുന്നതിനും ക്രിസ്തു സന്ദേശത്തില്‍ നിന്നു തുടങ്ങുന്ന ദിശാബോധം നല്കുന്നതിനും മതങ്ങളുടെയും ബോധ്യങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിരുകള്‍ക്കപ്പുറം സകലരെയും ഒന്നിപ്പിക്കുന്നവയെ തേടിയുള്ള വ്യക്തികളുടെ സുദീര്‍ഘയാത്രയില്‍ അവര്‍ക്കെന്നും തുണയേകുന്നതിനും എന്നും തുറവുള്ള ഒരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു.

ഗുരുതരമായ രോഗം ബാധിച്ച് ഏറെ വേദനസഹിച്ച പരേതന്‍റെ ആത്മശാന്തക്കായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

82 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ കാള്‍ ലെഹ്മാന്‍ ഞായറാഴ്ചയാണ് (11/03/18) കാലം ചെയ്തത്.

കഴിഞ്ഞവര്‍ഷമുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ആരോഗ്യ നില മോശമായ അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.  








All the contents on this site are copyrighted ©.