2018-03-10 08:38:00

"ഇന്ത്യ സഭയ്ക്കു ഭാവിവാഗ്ദാനങ്ങളേകുന്ന രാജ്യം": ആര്‍ച്ചുബിഷപ്പ് തോസോ


പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവസുവിശേഷവത്ക്കരണത്തെക്കുറിച്ചുള്ള ദേശീയ സിംപോസിയത്തോടനുബന്ധിച്ചു പ്രഭാഷണം നടത്തുകയായിരുന്നു, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള കോണ്‍ഗ്രിഗേഷന്‍റെ അസി സ്റ്റന്‍റ് സെക്രട്ടറിയും, പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ജാംപിയെത്രോ ദല്‍ തോസോ. 

ഈ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടാരംഭിച്ച അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍, അദ്ദേഹം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ആരംഭത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. ഇന്ത്യ, സഭയ്ക്ക് ഭാവിവാഗ്ദാനങ്ങളേകുന്ന രാജ്യമാണെന്ന വീക്ഷണം പങ്കുവച്ച അദ്ദേഹം  സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തീക്ഷ്ണതയോടു കൂടിയ പ്രവര്‍ത്തനത്തിന് പ്രതികൂലസാഹചര്യങ്ങളിലും പ്രതീക്ഷ കൈവെടിയാതിരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ബെംഗളുരുവില്‍ മാര്‍ച്ച് ഏഴുമുതല്‍ ഒന്‍പതു വരെയാണ് ഈ ചര്‍ച്ചാസമ്മേളനം നടക്കുന്നത്.








All the contents on this site are copyrighted ©.