2018-03-08 17:53:00

വൈവിധ്യങ്ങളിലും അനുരഞ്ജിതരായി ജീവിക്കാം!


സഭകളുടെ ആഗോളകൂട്ടായ്മയുടെ ജനീവ ആസ്ഥാനം പാപ്പാ സന്ദര്‍ശിക്കും...!
2018 ജൂണ്‍ 21.

സഭകളുടെ ആഗോള കൂട്ടായ്മയുടെ ജനീവ ആസ്ഥാനത്തേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ലോകത്തിന് പ്രത്യാശ പകരുന്നതെന്ന് WCC-പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി ജനറല്‍, ഒലാവ് ഫിക്സേ പ്രസ്താവിച്ചു. ജൂണ്‍ 21-Ɔο തിയതിയാണ് സ്വിറ്റ്സര്‍ലണ്ടിന്‍റെ തലസ്ഥാന നഗരമായ ജനീവയിലുള്ള സഭകളുടെ ആഗോള കൂട്ടായ്മയുടെ (World Council of Churches) ആസ്ഥാനകേന്ദ്രം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കാന്‍ പോകുന്നത്.

വൈവിധ്യങ്ങള്‍ക്കിടയിലും അനുരഞ്ജിതമായ വഴികളില്‍ ജീവിക്കാമെന്നു കാണിച്ചു തരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ലോകത്തിന് പ്രത്യാശയുടെ അടയാളമാണെന്ന് സഭകളുടെ ആഗോള കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി ലോകവാര്‍ത്ത ഏജന്‍സികള്‍ക്കു മാര്‍ച്ച് 6-Ɔο തിയതി ചൊവ്വാഴ്ച നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. അകന്നിരിക്കുന്ന ചെറുക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് കടന്നുചെല്ലാനും അനുരഞ്ജനത്തിന്‍റെ സാക്ഷിയാകാനും സാധിക്കുന്നത് ലോകത്തിന് ഐക്യദാര്‍ഢ്യത്തിന്‍റെ മാതൃകയാണ്.

ഇന്നത്തെ ലോകത്തിന്‍റെ പ്രതിസന്ധികള്‍ ഏറെ സങ്കീര്‍ണ്ണമാണ്. അവ പരിഹരിക്കാന്‍ നമുക്കാവാത്ത വിധം വളരുകയാണ്. അതിനാല്‍ മാനവികുലത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ നാം ഭിന്നിച്ചല്ല, ഒന്നിച്ചു നിലക്കണം. സകലരുമായി നന്മയുടെ മൂല്യങ്ങള്‍ നാം പങ്കുവയ്ക്കണം. രാഷ്ട്രീയതലത്തിലും രാഷ്ട്രങ്ങളിലും മാറത്തിന്‍റെ പ്രക്രിയ ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ മാറ്റം തുടങ്ങേണ്ടത് ജനങ്ങളിലാണ്, ജനഹൃദയങ്ങളിലാണ് നാം വൈകരുത്. നമ്മുടെ സമൂഹങ്ങളും ദേവാലയങ്ങളും സ്ഥാപനങ്ങളും നന്മയ്ക്കായുള്ള മാറ്റങ്ങളുടെ കേന്ദ്രങ്ങളാവട്ടെ! ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട്, ലോകത്തിന് സമാധാനത്തിന്‍റെ പ്രയോക്താവായ പാപ്പാ ഫ്രാന്‍സിസിനെ ഹൃദ്യമായി സഭകളുടെ ആഗോളകൂട്ടായ്മയുടെ കേന്ദ്രത്തിലേയ്ക്ക് സസന്തോഷം ക്ഷണിക്കുന്നതായി ഓലാവ് ഫിക്സെ അഭിമുഖത്തില്‍ പ്രസ്താവിച്ചു.   








All the contents on this site are copyrighted ©.