2018-03-07 19:27:00

കായികോത്സവം സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും വഴിതെളിക്കട്ടെ!


ശീതകാല സമാന്തര ഒളിംപിക്സ് കായികോത്സവത്തിന് (Winter Paralympic Games) പാപ്പാ ഫ്രാന്‍സിന്‍റെ അഭിവാദ്യങ്ങള്‍!

മാര്‍ച്ച് 7-Ɔο തിയതി ബുധാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാന്‍ ഹാളില്‍ ചേര്‍ന്ന പൊതുകൂടിക്കാഴ്ചാ വേദിയിലാണ് ശീതകാല ഒളിമ്പിക്സിനോടനുബന്ധിച്ച് വികലാംഗർക്കായി സംഘടിപ്പിക്കുന്ന കായികോത്സവത്തിന് പാപ്പാ ആശംസകള്‍ നേര്‍ന്നത്. തെക്കന്‍ കൊറിയിയിലെ പ്യോങ്ചാങില്‍ നടക്കുന്ന ശീതകാല ഒളിംപിക്സിന്‍റെ തുടര്‍ച്ചയായി മാര്‍ച്ച് 9-ന് ആരംഭിക്കുന്ന പാരാലംബിക്സ്  കായികമാമാംങ്കം 19-ന് സമാപിക്കും.

രാഷ്ട്രങ്ങളും സംസ്ക്കാരങ്ങളു തമ്മിലുള്ള അന്തരങ്ങള്‍ക്കിടയില്‍ പാലം പണിയാനും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍‍ഷങ്ങള്‍ മറന്ന് ജനതകള്‍ക്കിടയില്‍ സമാധാനം വളര്‍ത്താനും കായികമേളയ്ക്ക് കരുത്തുണ്ടെ സന്ദേശമാണ് പാരാലിംപിക്സ് നല്കുന്നത്! മാത്രമല്ല, ശാരീരികമായ പരിമിതികള്‍ക്കപ്പറവും നേട്ടങ്ങള്‍ കൈവരിക്കാമെന്നും പാരാലിംപിക്സ് പഠിപ്പിക്കുന്നു.

ലോകത്തെ കായികതാരങ്ങള്‍, വൈകല്യമുള്ളവരോ വൈകല്യമില്ലാത്തവരോ ആവട്ടെ, അവര്‍ സകലര്‍ക്കും ധീരതയുടെയും, സുസ്ഥിരതയുടെയും, ഒപ്പം പരിമിതികളെ മറികടക്കുന്ന കഠിനാദ്ധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകങ്ങളാണ്.  അങ്ങനെ കായിക മേഖല സകലരെയും ആശ്ലേഷിക്കുന്ന ഒരു സാകല്യസംസ്കൃതിയുടെ പ്രതീകമാണ് ആഗോള കായിവിനോദങ്ങള്‍. മാത്രമല്ല, അവ വ്യക്തികള്‍ക്ക് ജീവിതത്തിന് പ്രചോദനമേകുന്നതോടൊപ്പം, സമൂഹത്തെ നന്മയിലും മേന്മയിലും രൂപാന്തരപ്പെടുത്തുന്ന ജീവസമര്‍പ്പണവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു.

സംഘാടകരായ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിക്കും കായിക താരങ്ങള്‍ക്കും, അവരുടെ പരിശീലകര്‍ക്കും കൊറിയന്‍ ജനതയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടും, പ്രാര്‍ത്ഥനാപൂര്‍വ്വം സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും നല്ലനാളുകള്‍ ആശംസിച്ചുകൊണ്ടുമാണ് പൊതുവായ തന്‍റെ അഭ്യാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.