2018-03-06 14:11:00

"സമൂര്‍ത്തമായ ദൈവസ്നേഹം പ്രഘോഷിക്കുക": കര്‍ദിനാള്‍ പരോളിന്‍


കുടിയേറ്റകാര്യങ്ങള്‍ക്കായുള്ള കത്തോലിക്കാ അന്തര്‍ദേശീയ കമ്മീഷന്‍റെ സമ്പൂര്‍ണസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, "സ്വാഗതം ചെയ്യലിന്‍റെയും സംരക്ഷണത്തിന്‍റെയും സമൂര്‍ത്തസ്നേഹത്തിലൂടെ ദൈവസ്നേഹം പ്രഘോഷിക്കുക" എന്നു പ്രസ്താവിച്ചത്.  റോമില്‍ വച്ച് മാര്‍ച്ച് ആറാംതീയതി രാവിലെ നല്‍കിയ പ്രഭാഷണത്തില്‍, "ഈ സമ്മേളനം, സഭയ്ക്കും ലോകത്തിനും കുടിയേറ്റമെന്ന സങ്കീര്‍ണ പ്രശ്നത്തിന്, ഫലപ്രദമായ ഉത്തരങ്ങള്‍ നല്‍കുക എന്ന പ്രതിബദ്ധതയോടുകൂടിയതാണ്" എന്ന ആമുഖമായി അദ്ദേഹം പറഞ്ഞു, ഈ കമ്മീഷന്‍റെ ആരംഭം മുതല്‍ ഇന്നു വരെ ഇക്കാര്യത്തില്‍ ചെയതിട്ടുള്ള സേവനങ്ങളെ അദ്ദേഹം സംക്ഷിപ്തമായി ചൂണ്ടിക്കാട്ടി. 

"നാം എല്ലാ മനുഷ്യര്‍ക്കും, സ്വാഗതം ചെയ്യലിന്‍റെയും സംരക്ഷണത്തിന്‍റെയും സമൂര്‍ത്ത സ്നേഹത്തിലൂടെ, ദൈവസ്നേഹം ഉദ്ഘോഷിക്കുകയാണ്. ഓരോരുത്തരും, ഏകകുടുംബത്തിലെ അംഗങ്ങളാണ് എന്ന അനുഭവത്തിലേക്കു കൊണ്ടുവരുന്നത് അമൂല്യമാണെന്നറിയുക "എന്നു ഉദ്ബോ ധിപ്പിച്ച അദ്ദഹം, "നിങ്ങളുടെ ദൗത്യം, നന്മനിറഞ്ഞതും, ഫലപൂര്‍ണവുമാകട്ടെ" എന്ന ആശംസയോ ടെയാണ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചുണ്ടായ അഭയാര്‍ഥിപ്രവാഹത്തിന്‍റെയും കുടിയേറ്റപ്രശ്ന ത്തിന്‍റെയും പശ്ചാത്തലത്തില്‍, പന്ത്രണ്ടാം പീയൂസ് പാപ്പാ സ്ഥാപിച്ചതാണ് ഈ കമ്മീഷന്‍.








All the contents on this site are copyrighted ©.