2018-03-03 11:56:00

എത്ര വൈകി ദൈവമേ! സണ്ണിസ്റ്റീഫന്‍റെ സര്‍ഗ്ഗസൃഷ്ടി


വിശുദ്ധ അഗസ്റ്റിന്‍റെ  മാനസാന്തര ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണീ ഗാനം.

ആലാപനം : മധു ബാലകൃഷ്ണന്‍.
രചന, സംഗീതം  : സണ്ണി സ്റ്റീഫന്‍.

പല്ലവി
എത്ര വൈകി ദൈവമേ, ഞാന്‍ നിന്നെ അറിയാന്‍
ഇത്ര നല്ല സ്നേഹമെന്ന് തിരിച്ചറിയാന്‍ (2).

അനുപല്ലവി
കണ്ണുനീരിന്‍ നാളില്‍ എന്‍റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങി
കൃപകളില്‍ ധന്യനാക്കി ഭാഗ്യവാന്‍ ഞാന്‍ (2).
                                                      - എത്ര വൈകി ദൈവമേ

ചരണം ഒന്ന്.
പോയകാല വേദനകള്‍ ബന്ധനങ്ങളായി നിന്നു
നിന്നെയൊന്നറിഞ്ഞ നേരം സന്തോഷ സാഗരമായ് (2)
കൈവിലങ്ങഴിഞ്ഞു വീണു, കൂരിരുളകന്നു പോയി
വീണ്ടെടുത്തു എന്നെ നാഥാ, തിരുഹൃദയേ (2).
                                                      - എത്ര വൈകി ദൈവമേ

ചരണം രണ്ട്.
സ്വന്തമായ് കണ്ടതെല്ലാം പൊയ്മുഖങ്ങളായിരുന്നു
ചിന്തയില്‍ വളര്‍ന്നതെല്ലാം സ്വാര്‍ത്ഥമോഹമായിരുന്നു (2).
സത്യമായ നന്മ തേടി നിന്‍റെ മുന്നില്‍ വന്നുനിന്നു
നിത്യമായ നന്മയുള്ളില്‍ തിരിച്ചറിഞ്ഞു (2).
                                                      - എത്ര വൈകി ദൈവമേ

സണ്ണി സ്റ്റീഫന്‍റെ ഈ സംഗീതസൃഷ്ടി മലയാളമനോരമയുടെ മനോരമ മ്യൂസിക്കാണ് (Manorama Music) ‘കരുണാമയന്‍’ എന്ന ഗാനശേഖരത്തിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സണ്ണിയുടെ ശ്രദ്ധേയമായ ഈ സര്‍ഗ്ഗസൃഷ്ടി മധു ബാലകൃഷ്ണന്‍റെ ഭാവാത്മകമായ നാദത്തില്‍ ചിറകുവിച്ചിരിക്കുന്നു. തപസ്സിന്‍റെ മാനസാന്തരാനുഭവവും അനുതാപത്തിന്‍റെ അരൂപിയും വരികളിലും സംഗീതത്തിലും ആലാപനത്തിലും നിറഞ്ഞുനില്ക്കുന്ന ഒരപൂര്‍വ്വ അനുതാപഗീതം.

സണ്ണിക്കും സംഘത്തിനും അഭിനന്ദനങ്ങളും നന്ദിയും!








All the contents on this site are copyrighted ©.