2018-03-02 10:34:00

ആര്‍ച്ചുബിഷപ്പ് കഗിതാപ്പൂ മരിയദാസ് കാലംചെയ്തു


വിശാഖപട്ടണത്തിന്‍റെ അജപാലകന്‍ - ആര്‍ച്ചുബിഷപ്പ് കഗിതാപ്പൂ മരിയദാസ് എം.എസ്.എഫ്.എസ്. (1936-2018).

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന കഗിതാപു മരിയദാസ് എം.എസ്.എഫ്.എസ്. അന്തരിച്ചു. അന്തിമോപചാര ശുശ്രൂഷകള്‍ ഫെബ്രുവരി 28-Ɔο തിയതി ബുധനാഴ്ച വിശുദ്ധ പത്രോസ്ലീഹായുടെ നാമത്തിലുള്ള വിശാഖപട്ടണത്തെ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെട്ടു.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരിക്കവെ 82-Ɔമത്തെ വയസ്സില്‍ ഫെബ്രുവരി 26-Ɔο തിയതി ആശുപത്രിയിലായിരുന്നു അന്ത്യം. അതിരൂപതയുടെ ജൂബിലി കേന്ദ്രത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ആര്‍ച്ചുബിഷപ്പ് കഗിതാപു മരിയദാസ് വിശാഖപട്ടണം അതിരൂപതാംഗമാണ്. 2001-മുതല്‍
 2012-വരെ അദ്ദേഹം അതിരൂപതയുടെ അജപാലകനായിരുന്നു. വിശാഖപട്ടണത്തിന്‍റെ അജപാലന ദൗത്യം ഏറ്റെടുക്കുംവരെ ബാംഗളൂര്‍ സെന്‍റ് പീറ്റേഴ്സ് സെമിനാരിയിലെ ദൈവശാസ്ത്രവിഭാഗം ആദ്ധ്യാപകനായും വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ മിഷണറി സഭാംഗമായ ആര്‍ച്ചുബിഷപ്പ് കഗിതാപൂ സേവനംചെയ്തിട്ടുണ്ട്.

1961 വൈദികപട്ടം സ്വീകരിച്ചു.
1974 വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്തെ ഗുണ്ടൂരിന്‍റെ മെത്രാനായി നിയമിച്ചു
1982  വിശാഖപട്ടണത്തിന്‍റെ മെത്രാനായി വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയമിച്ചു.
2001-ല്‍ വിശാഖപട്ടണം അതിരൂപതായും ആര്‍ച്ചുബിഷപ്പ് കഗിതാപ്പു മെത്രാപ്പോലീത്തയായും ഉയര്‍ത്തപ്പെട്ടു.
2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് ആര്‍ച്ചുബിഷപ്പ് മരിയദാസിന്‍റെ സ്ഥാനത്യാഗം അംഗീകരിച്ചു.
                                                                                                                                                                                                                                                                                             
ഭാരതസഭയുടെ അജപാലകന് പ്രാര്‍ത്ഥനാപൂര്‍വ്വം അന്ത്യാഞ്ജലി!








All the contents on this site are copyrighted ©.