2018-02-21 10:45:00

പാപ്പായുടെ വചനസന്ദേശങ്ങള്‍: VOL III- ''വിനയവും വിസ്മയവും''


സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിക്കുന്ന പ്രഭാതബലിമധ്യേ ഫ്രാന്‍സീസ് പാപ്പാ നല്‍കിയിരിക്കുന്ന വചനസന്ദേശങ്ങളുമായി മറ്റൊരു ഗ്രന്ഥവും കൂടി പുറത്തിറങ്ങുന്നു.  2015 സെപ്തംബര്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള സന്ദേശങ്ങളുള്‍പ്പെടുത്തിയിരിക്കുന്ന മൂന്നാം വാല്യം, വിനയവും വിസ്മയവും (L’UMILTÀ E LO STUPORE) എന്നു ശീര്‍ഷകത്തിലാണു പുറത്തിറങ്ങുന്നത്. തികച്ചും ബെര്‍ഗോള്യന്‍ ശൈലിയിലുള്ള ക്രമീകരണത്തോടുകൂടിയ സാന്താമാര്‍ത്താ കപ്പേളയിലെ ദിവ്യബലിയര്‍പ്പണവും, ബലിമധ്യേ, നല്‍കുന്ന സന്ദേശത്തിന്‍റെ ശൈലിയും സവിശേഷവും ഏവരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതുമാണ്.

ഗ്രന്ഥത്തിന് അവതാരിക കുറിച്ചിരിക്കുന്നത്, പ്രശസ്ത ബൈബിള്‍ പണ്ഡിതനും, 2007 മുതല്‍, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെ പ്രസിഡന്‍റും ആയ കര്‍ദിനാള്‍ ജാന്‍ഫ്രാങ്കോ റവാസിയാണ്. ‘‘ഫ്രാന്‍സീസ് പാപ്പാ സത്താപരമായ കാര്യങ്ങളെ സ്നേഹിക്കുന്നു, എന്നു പറഞ്ഞാല്‍, ഏറെ ലളിതവും കൃത്യവുമായ ഭാഷയില്‍, സങ്കീര്‍ണമായ പ്രയോഗങ്ങളൊന്നു മില്ലാതെ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു’’ എന്ന് കര്‍ദിനാള്‍ റവാസി അവതാരികയില്‍ കുറിക്കുന്നു.

വത്തിക്കാന്‍ റേഡിയോയിലെ ജേര്‍ണലിസ്റ്റുകള്‍ എഡിറ്റു ചെയ്ത ഇരൂനൂറോളം പ്രസംഗങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.








All the contents on this site are copyrighted ©.