2018-02-16 09:51:00

പീഡനത്തിന് ഇരകളായവര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം


ലൈംഗിക പീഡനത്തിന് ഇരയായവരെ
പാപ്പാ ഫ്രാന്‍സിസ് സാന്ത്വനപ്പെടുത്തി.

ലൈംഗിക ചൂഷണത്തിന് വിധേയരായവരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്താറുള്ളത് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് സ്ഥിരീകരിച്ചു. അപ്പസ്തോലിക യാത്രകളിലും ഇടയസന്ദര്‍ശനങ്ങളിലും ചിലപ്പോള്‍ വത്തിക്കാനിലും പാപ്പാ ഫ്രാന്‍സിസ് സഭാശുശ്രൂഷകരുടെ കൈകളില്‍ ലൈംഗിക പീഡനത്തിന് ഇരകളായവരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. പീഡിതരുടെ മനോവേദനയില്‍ പങ്കുചേരുകയും അവരെ സാന്ത്വനപ്പെടുത്തുകയും, പിന്‍തുണയ്ക്കുകയും ചെയ്യാറുണ്ട്. അവരെ പുനരധിവസിപ്പിക്കാനുള്ള വഴികളും പാപ്പാ നിര്‍ദ്ദേശിക്കാറുണ്ടെന്ന് ഫെബ്രുവരി 15-Ɔ൦ തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ വക്താവ്, ഗ്രെഗ് ബേര്‍ക്ക് സ്ഥിരീകരിച്ചു.

ജനുവരി മാസത്തിലെ അപ്പസ്തോലിക യാത്രയ്ക്കിടയില്‍ ചിലിയിലും പെറുവിലും ലൈംഗിക പീഡനത്തിന് ഇരയായവരുമായി  നടന്ന കൂടിക്കാഴ്ചകളെക്കുറിച്ച് റോമില്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്നും ആവര്‍ത്തിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുവായ ഈ സമീപനരീതി ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.








All the contents on this site are copyrighted ©.