2018-02-16 12:29:00

പരസഹായോന്മുഖ ഉപവാസം-പാപ്പായുടെ വചനസമീക്ഷ


ഒരുവന്‍റെ ഉപവാസം അപരനെ സഹായിക്കുന്നതിനുതക്കുന്നില്ലെങ്കില്‍ ആ ഉപവാസം കപടമാണെന്ന് മാര്‍പ്പാപ്പാ.

വലിയനോമ്പുകാലത്തിലെ ആദ്യ വെള്ളിയാഴ്ച (16/02/18) വത്തിക്കാനില്‍, തന്‍റെ   വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനസന്ദേശമേകുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മറ്റുള്ളവര്‍ കണ്ട് നീതിമാന്‍ എന്ന് പ്രകീര്‍ത്തിക്കുന്നതിനുവേണ്ടിയാണ് ഉപവസിക്കുന്നതെങ്കില്‍ അത് തന്ത്രമാണെന്നും ക്രൈസ്തവനായി വേഷം കെട്ടുകയാണെന്നും പാപ്പാ കുറ്റപ്പെടുത്തി.

കൃത്യമായി ഉപവസിക്കുകയും തന്‍റെ വീട്ടുജോലിക്കാരിയോട് അപമര്യദയായി പെരുമാറുകയും, ഉചിതമായ വേതനം കൊടുക്കാതിരിക്കുകയും, അടിമയെപ്പോലെ കണക്കാക്കുകയും, വിശ്രമം അനുവദിക്കാതിരിക്കുകയും ചെയ്താല്‍ ആ ഉപവാസത്തിന് എന്തര്‍ത്ഥം എന്നു ചിന്തിക്കാന്‍ പാപ്പാ ക്ഷണിച്ചു.

ക്രിസ്തീയവിശ്വാസത്തിന് അനുസൃതമായി, അതായത് ഉപവാസത്തിന്‍റെ   പൊരുളെന്തെന്നു ഗ്രഹിച്ച് അതിനനുസൃതം ഉപവസിക്കാന്‍ കഴിയുന്നതിനുള്ള അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.